തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 75 പേർ ക്വാറന്റെയ്നിൽ; ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ്; കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 75 പേർ ക്വാറന്റെയ്നിൽ; ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ്; കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു

സ്വന്തം ലേഖകൻ

മുളങ്കുന്നത്തുകാവ്: തൃശ്ശൂർ മെഡിക്കൽ കോളേജിലെ 30 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്‌തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 75 പേർ ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു.

രണ്ട് ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് കൊവിഡ് ബാധയുണ്ടായത്. രണ്ട് ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പോസിറ്റീവ വിദ്യാർത്ഥികൾ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പർക്കത്തിൽ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ അടയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

മെഡിക്കൽ കോളേജ് ക്യാമ്പസിലെ ഇന്ത്യൻ കോഫീ ഹൗസിലെ 13 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോഫീ ഹൗസ് ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മുഴുവൻ പേ‍ർക്കും പരിശോധന നടത്തിയതും രോ​ഗവ്യാപനം സ്ഥിരീകരിച്ചതും.

ഇതിന് പി​ന്നാ​ലെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് കോ​ഫി ഹൗ​സ് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.