പിതാവിനെ കാണണം, നാട്ടിലേക്ക് പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്ന് ബി​നീ​ഷ് കോ​ടി​യേ​രി; മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷിന്റെ പരോൾ ആവശ്യവും കോടതി തള്ളി; പുതിയ ഹർജി തിങ്കളാഴ്ച പരി​ഗണിക്കും

പിതാവിനെ കാണണം, നാട്ടിലേക്ക് പോകാൻ രണ്ടു ദിവസം അനുവദിക്കണമെന്ന് ബി​നീ​ഷ് കോ​ടി​യേ​രി; മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷിന്റെ പരോൾ ആവശ്യവും കോടതി തള്ളി; പുതിയ ഹർജി തിങ്കളാഴ്ച പരി​ഗണിക്കും

Spread the love

ബം​ഗ​ളൂ​ർ: പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ കാ​ണാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആവശ്യവുമായി ബി​നീ​ഷ് കോ​ടി​യേ​രി ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ.

തനിക്ക് പി​താ​വി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ൽ പോ​കാ​ൻ ര​ണ്ടു ദി​വ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ബി​നീ​ഷി​ൻറെ ആ​വ​ശ്യം. എ​ന്നാ​ൽ ബി​നീ​
ഷി​ൻറെ ആ​വ​ശ്യ​ത്തെ എൻഫോഴ്സ്മെന്റ് വിഭാഗം ശ​ക്ത​മാ​യി എ​തി​ർ​ത്തു.

അതേസമയം, ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ച പുതിയ ബെഞ്ച് പരിഗണിക്കും. ഇതുവരെ വാദം കേട്ട ജഡ്ജി വേറൊരു ബെഞ്ചിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നടപടി. ഇതേ ബെഞ്ച് തന്നെ തുടർന്നും വാദം കേൾക്കണമെന്ന് ബിനീഷിന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും പുതിയ ബെഞ്ചിനെ ആവശ്യവുമായി സമീപിക്കാൻ കോടതി നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹ​ർ​ജി ഇ​നി തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ബെ​ഞ്ച് ത​ന്നെ ഹ​ർ​ജി​യി​ൽ വി​ധി പ​റ​യ​ണ​മെ​ന്ന് ബി​നീ​ഷി​ൻറെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. പു​തി​യ ബെ​ഞ്ചി​ലും വാ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മ​യ​ക്കു​മ​രു​ന്നു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ൽ ഒ​ക്ടോ​ബ​ർ 29നാ​യി​രു​ന്നു എ​ൻ​ഫോ​ഴ്സ്മെ​ൻറ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) ബി​നീ​ഷി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ർ​ക്കോ​ട്ടി​ക്​​സ്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ച്ചി വെ​ണ്ണ​ല സ്വ​ദേ​ശി അ​നൂ​പ്​ മു​ഹ​മ്മ​ദിന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബി​നീ​ഷ്​ കോ​ടി​യേ​രി​യെ ഇ.​ഡി ചോ​ദ്യം ആദ്യം ചോദ്യം ചെയ്തത്.

2015ൽ ​ ​ബം​ഗ​ളൂ​രു ക​മ്മ​ന​ഹ​ള്ളി​യി​ൽ ‘ഹ​യാ​ത്ത്​’ എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ആ​രം​ഭി​ച്ച​തി​ന്​ ത​നി​ക്ക്​ ബി​നീ​ഷി​ന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ച​താ​യാ​ണ്​ അ​നൂ​പ്​ മു​ഹ​മ്മ​ദ്​ എ​ൻ.​സി.​ബി​ക്ക്​ ന​ൽ​കി​യ​ മൊ​ഴി. 2018ൽ ​ഈ ഹോ​ട്ട​ൽ വി​റ്റു.

2020 ഫെ​ബ്രു​വ​രി​യി​ൽ ര​ണ്ട്​ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഹെ​ന്നൂ​ർ ക​ല്യാ​ൺ​ന​ഗ​റി​​ൽ ‘റോ​യ​ൽ സ്യൂ​ട്ട്​​സ്​’ എ​ന്ന പേ​രി​ൽ ഹോ​ട്ട​ലും അ​പ്പാ​ർ​ട്​​​മെൻറും ആ​രം​ഭി​ച്ച​താ​യും മൊ​ഴി​യി​ൽ പ​റ​യു​ന്നു. സു​ഹൃ​ത്ത്​ എ​ന്ന നി​ല​യി​ൽ അ​നൂ​പി​ന്​ പ​ണം ക​ടം ന​ൽ​കു​ക മാ​ത്ര​മാ​ണ്​ താ​ൻ ചെ​യ്​​ത​തെ​ന്നാ​ണ്​ ബി​നീ​ഷ് നൽകിയ വി​ശ​ദീ​ക​ര​ണം.