നീലച്ചിത്ര നിർമ്മാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ; കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്ര; നീലച്ചിത്രം ആപ്പുകളിലൂടെ പ്രചരിപ്പിച്ചതിനും കുന്ദ്രക്കതിരെ കേസ്

നീലച്ചിത്ര നിർമ്മാണം; ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിൽ; കേസിലെ മുഖ്യ ആസൂത്രകൻ കുന്ദ്ര; നീലച്ചിത്രം ആപ്പുകളിലൂടെ പ്രചരിപ്പിച്ചതിനും കുന്ദ്രക്കതിരെ കേസ്

Spread the love

മുംബൈ: ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിൽ. മുംബൈ പൊലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. കുന്ദ്രക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രലെ പറഞ്ഞു.

കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. മുഖ്യആസൂത്രകൻ രാജ് കുന്ദ്രയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീലച്ചിത്ര നിർമ്മാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ഈ വർഷം ഫെബ്രുവരിയിലാണ് നീലച്ചിത്ര ആപ്പുകൾക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് സംഭവത്തിൽ കഴിഞ്ഞ വർഷം പരാതി നൽകിയിരുന്നത്.

അറസ്റ്റിലായവരിൽ കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാർട്ട്‌അപ്പ് സ്ഥാപനത്തിലെ ജോലിക്കാരനും ഉൾപ്പെടുന്നു. മോഡൽ ഷെർലിൻ ചോപ്രയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സ്റ്റാർട്ട്‌അപ്പ് സ്ഥാപനത്തിലെ ജീവനക്കാരന് ഏപ്രിലിൽ ജാമ്യം ലഭിച്ചിരുന്നു.

സ്റ്റാർട്ട്‌അപ്പിൽ നിന്ന് പുറത്തുകടന്നതിനാൽ ആരോപണവിധേയമായ കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. തന്റെ നിക്ഷേപത്തെക്കുറിച്ചും കമ്പനിയിൽ നിന്ന് പുറത്തുകടക്കുന്നതിനെക്കുറിച്ചും രേഖകൾ സമർപ്പിച്ചതായും ആരോപണവിധേയമായ ഷൂട്ടുകളുമായോ വെബ് സീരീസുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ വെബ് സീരീസിന്റെ ഭാഗമായി അശ്ലീല വീഡിയോകൾ പ്രസിദ്ധീകരിക്കുന്നുവെന്നാരോപിച്ച്‌ സൈബർ പൊലീസ് സമർപ്പിച്ച കേസിൽ ജാമ്യം ആവശ്യപ്പെട്ട് ജൂണിൽ കുന്ദ്ര മുംബൈയിലെ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.