തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; കാറിലും ലോറിയിലുമായി കടത്താൻ ശ്രമിച്ചത് 200 കിലോ കഞ്ചാവ്; വിശാഖപട്ടണത്തു നിന്ന് തമിഴ്നാട് വഴി കേരളത്തിലേക്ക്; 5 പേർ പിടിയിൽ
തൃശ്ശൂർ: ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. കാറിലും ലോറിയിലുമായി കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കൊരട്ടി സർക്കാർ പ്രസിനു മുന്നിൽ വെച്ചാണ് അഞ്ച് അംഗ സംഘത്തെ പിടികൂടിയത്. ലാലൂർ സ്വദേശി ജോസ്, മണ്ണുത്തി സ്വദേശി സുബീഷ്, പഴയന്നൂർ സ്വദേശി മനീഷ്, തമിഴ്നാട് സ്വദേശി സുരേഷ്, താണിക്കുടം സ്വദേശി രാജീവ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കാറിലും ലോറിയിലുമായാണ് ഇവർ കഞ്ചാവ് കടത്തിയത്. ഇവരുടെ വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വിശാഖപട്ടണത്തു നിന്ന് തമിഴ്നാട് വഴിയാണ് ഇവർ കഞ്ചാവ് എത്തിച്ചത്. കേരളത്തിലെ ചെറുകിട കച്ചവടക്കാർക്ക് […]