അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇന്ത്യക്ക് തിരിച്ചടി: ദീ​പി​ക കു​മാ​രി-​പ്ര​വീ​ൺ യാ​ദ​വ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ പുറത്ത്

അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇന്ത്യക്ക് തിരിച്ചടി: ദീ​പി​ക കു​മാ​രി-​പ്ര​വീ​ൺ യാ​ദ​വ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ടോ​ക്കി​യോ: ടോ​ക്കി​യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീ​ക്ഷയ്ക്ക് മങ്ങൽ. ക്വാ​ർ​ട്ട​റി​ൽ അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ പുറത്ത്.​

ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി-​പ്ര​വീ​ൺ യാ​ദ​വ് സ​ഖ്യമാണ് ക്വാ​ർ​ട്ട​റി​ൽ പുറത്തായത്. വ​ട​ക്ക​ൻ കൊ​റി​യ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേ​ര​ത്തെ ചൈ​നീ​സ് താ​യ്പേ​യ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​രു​വ​രും ക്വാ​ർ​ട്ട​ർ ബ​ർ​ത്ത് നേ​ടി​യ​ത്. 1-3 എ​ന്ന നി​ല​യി​ൽ പി​ന്നി​ൽ നി​ന്ന ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ഇ​ന്ത്യ സം​ഖ്യം 5-3 വി​ജ​യം നേ​ടി​യ​ത്. എ​ന്നാ​ൽ ക്വാ​ർ​ട്ട​റി ഈ ​മി​ക​വ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സം​ഖ്യ​ത്തി​നാ​യി​ല്ല.

അതേസമയം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനു ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശി. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം.

2000-ലെ സിഡ്‌നി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.

സ്‌നാച്ചിൽ 84 കിലോയും പിന്നീട് 87 കിലോയും ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോയും പിന്നീട് 115 കിലോയും ഉയർത്തിയാണ് വെള്ളി ഉറപ്പിച്ചത്.

ഈ വിഭാഗത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.