കോട്ടയം ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ; അക്ഷയ കേന്ദ്രങ്ങൾക്ക് സി, ഡി കാറ്റഗറി മേഖലകളിലും പ്രവർത്തിക്കാം
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ സി, ഡി കാറ്റഗറികളിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഓഗസ്റ്റ് 15 വരെ പ്രവർത്തനാനുമതി നൽകി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.
തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചാണ് പ്രവർത്തിക്കേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്.എസ്.എൽ.സി റീവാല്യുവേഷനും നീറ്റ് പരീക്ഷയ്ക്കും വിവിധ കോഴ്‌സുകൾക്കുമുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയ കേന്ദ്രങ്ങളിൽ കൂടുതൽ തിരക്ക് അനുഭപ്പെടുന്നതും കണക്കിലെടുത്താണ് തീരുമാനം
ശാരീരിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മുൻകരുതലുകൾ പാലിച്ച് ഒരു സമയം പ്രവേശനം അനുവദിക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിന് പുറത്ത് പ്രദർശിപ്പിക്കണം. നൂറു ചതുരശ്ര അടിക്ക് നാലു പേർ എന്ന കണക്കിലാണ് ഇത് നിശ്ചയിക്കേണ്ടത്.
അധികമായി ആളുകൾ എത്തുന്ന പക്ഷം അവരെ പുറത്തു നിർത്തി അകത്തുള്ളവർ പുറത്തു പോകുന്ന മുറയ്ക്കു മാത്രമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കുവാൻ പാടുള്ളൂ.
നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമം 2021, ഇന്ത്യൻ ശിക്ഷാ നിയമം 188, 169 എന്നീ വകുപ്പുകൾ, ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സി കാറ്റഗറിയിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ: ചങ്ങനാശേരി, കുറവിലങ്ങാട്, അയ്മനം, പുതുപ്പള്ളി, കറുകച്ചാൽ, മറവന്തുരുത്ത്, പൂഞ്ഞാർ, തീക്കോയി, അതിരമ്പുഴ, നെടുംകുന്നം, തലയോലപ്പറമ്പ്, മേലുകാവ്,കുമരകം,വാകത്താനം, തിരുവാർപ്പ്, പാമ്പാടി, മാഞ്ഞൂർ, ഏറ്റുമാനൂർ, കൊഴുവനാൽ, ആർപ്പൂക്കര, ഉഴവൂർ, നീണ്ടൂർ, കടുത്തുരുത്തി, തൃക്കൊടിത്താനം, കങ്ങഴ, മരങ്ങാട്ടുപിള്ളി, കരൂർ, പള്ളിക്കത്തോട്.
ഡി കാറ്റഗറിയിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ:ചെമ്പ്, എരുമേലി, വിജയപുരം, പായിപ്പാട്, കുറിച്ചി, കൂരോപ്പട, ഈരാറ്റുപേട്ട, മണിമല.