പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിൽ തർക്കം; രക്ഷപെടാനായി ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ യുവതിയെ ഭർത്താവ് കഴുത്തിന് ഞെരിച്ച് കൊന്നു; റെയിൽവേ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് അറസ്റ്റിൽ; സംഭവം പത്തനാപുരത്ത്
പത്തനാപുരം: പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. വിളക്കുടി കോട്ടവട്ടം ജംക്ഷനിൽ ജോമോൻ മത്തായിയുടെ ഭാര്യ ജയമോൾ (32) ആണു മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. പാത്രം കഴുകുന്നതിനെച്ചൊല്ലി അമ്മായിഅമ്മയും മരുമകളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ ബാത്ത്‌റൂമിലേക്ക് ഓടിക്കയറിയ മരുമകളെ റെയിൽവേയിൽ ട്രാക്ക് മെയ്‌ന്റെയ്‌നർ ആയ ഭർത്താവ് കഴുത്തിന് ഞെരിച്ച് കൊല്ലുകയായിരുന്നു. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെ തുടർന്നാണ് ഭർത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴുത്തിൽ ഷാൾ മുറുകി ശുചിമുറിയിൽ അവശ നിലയിലാണ് ജയമോളെ […]