ബ​ക്രീ​ദ് ഇ​ള​വ്: സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഉമ്മൻ ചാണ്ടി; ബ​ക്രീ​ദ് ഇ​ള​വ് നൽകിയിരിക്കുന്നതിൽ തെ​റ്റില്ലെന്നും, ഇ​ള​വ് സം​സ്ഥാ​ന​ത്ത് ആ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെന്നും ഉമ്മൻ ചാണ്ടി

ബ​ക്രീ​ദ് ഇ​ള​വ്: സർക്കാർ തീരുമാനത്തെ പിന്തുണച്ച് ഉമ്മൻ ചാണ്ടി; ബ​ക്രീ​ദ് ഇ​ള​വ് നൽകിയിരിക്കുന്നതിൽ തെ​റ്റില്ലെന്നും, ഇ​ള​വ് സം​സ്ഥാ​ന​ത്ത് ആ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ലെന്നും ഉമ്മൻ ചാണ്ടി

 

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ലോക്​ഡൗൺ ഇ​ള​വ് നൽകിയിരിക്കുന്നതിൽ തെ​റ്റി​ല്ലെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി.

സ​ർ​ക്കാ​ർ ന​ൽ​കി​യ ഇ​ള​വ് സം​സ്ഥാ​ന​ത്ത് ആ​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നി​ല്ല. അ​തി​നാ​ൽ ഇ​ള​വ് ന​ൽ​കി​യ ന​ട​പ​ടി തെ​റ്റാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബക്രീദിനോട് പ്രമാണിച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണുള്ള പ്രദേശങ്ങളില്‍ പോലും ഇളവുണ്ട്. ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഇലക്‌ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ടു വരെ പ്രവര്‍ത്തിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്കു വരെ പ്രവേശനം അനുവദിക്കും. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും എടുത്തവര്‍ക്കാണു പ്രവേശനം.

ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ചയും മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ചയുമുള്ള പതിവു പ്രാര്‍ത്ഥനയ്ക്ക് ഇളവ് ബാധകമല്ല.സാധാരണ ദിവസങ്ങളില്‍ എല്ലാ ആരാധനാലയങ്ങളിലും 20 പേര്‍ക്കാണ് അനുമതി.

മുൻപ് ടി.പി.ആർ 10 വരെയുള്ള എ, ബി പ്രദേശങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്‍ജിനീയറിങ്-പോളിടെക്‌നിക് കോളജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റലുകളില്‍ താമസ സൗകര്യം നല്‍കണം.

എ, ബി വിഭാഗങ്ങളില്‍ മറ്റ് കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബര്‍ ഷോപ്പുകളും ഒരു ഡോസ് വാക്സിന്‍ എടുത്ത ജീവനക്കാരെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിങ്ങിനായി തുറക്കാം.

കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സിനിമാ ഷൂട്ടിങ്ങിനും അനുമതി നല്‍കിയിട്ടുണ്ട്. ഒരു ഡോസ് എങ്കിലും വാക്സിന്‍ എടുത്തവര്‍ക്കാണ് ഇവിടെയും പ്രവേശനം ഉണ്ടാവുക.