play-sharp-fill

സുപ്രീം കോടതി വിധി മാനിക്കുന്നു; മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ, എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ല; കേസ് അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു: മന്ത്രി വി. ശിവൻകുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും, വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന്‌ ശിവൻകുട്ടി പറഞ്ഞു. മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം.എൽ.എ സ്ഥാനം രാജി വാക്കണമെന്നോ എന്ന്‌ സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി […]

നിയമസഭാ കയ്യാങ്കളി: സർക്കാരിന് സുപ്രീംകോടതിയിൽ വൻ തിരിച്ചടി; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള എല്ലാ പ്രതികളും വിചാരണ നേരിടണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി തെറ്റ്; ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസ് അല്ലെന്ന് സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വിധിച്ചു. തെറ്റായ വാദമാണ് ഹ‌ർജിയിലൂടെ സ‌ർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്കുള‌ള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള‌ള ലൈസൻസല്ല. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽനിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികൾ എന്ന നിലയിൽ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി […]

പ​ഠി​ക്കു​ന്നി​ല്ല, ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം; കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ; സംഭവം കൊച്ചിയിൽ; പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊ​ച്ചി: ആ​റ് വ​യ​സു​കാ​രിക്ക് പിതാവിന്റെ ക്രൂര മർദ്ദനം. പ​ഠി​ക്കു​ന്നി​ല്ല എ​ന്ന് ആരോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്. എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ലാണ് സംഭവം. പി​താ​വ് സേവ്യർ റോജനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ർ​ദ്ദിക്കു​മാ​യി​രു​ന്നു. കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സേവ്യർ റോജ​ൻറെ വി​ശ​ദീ​ക​ര​ണം. കു​ട്ടി​യെ ശി​ശു​ക്ഷേ​മ […]

കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റിന്റെ അനുശോചനം

സ്വന്തം ലേഖകൻ കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ഫോട്ടോഗ്രാഫർ അൻവർ സാദത്തു അൻസിന്റെ ആകസ്മികമായ വേർപാടിൽ പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. മാധ്യമ രംഗത്ത് ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ അൻവർ കുവൈറ്റ് പ്രവാസികൾക്കിടയിലെ ഒരു നിറ സാന്നിധ്യമായിരുന്നു എന്ന് പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡും, ഗ്ലോബൽ വക്താവുമായ ബാബു ഫ്രാൻസീസ് അനുസ്മരിച്ചു. പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിേനേറ്റർ അനിൽ […]

രാജ്യത്ത് കോവിഡ് ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ 7 ഉം കേരളത്തിൽ; വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ധിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണവും കേരളത്തിൽ. ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളില്‍ കേസുകള്‍ കൂടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. വ്യാപനം കൂടിയ ജില്ലകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഒരു കാരണവശാലും ഇളവുകള്‍ നല്‍കാന്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പൊതുവില്‍ വാക്‌സിന്‍ ദൗര്‍ലഭ്യമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചു. വരുംദിവസങ്ങളില്‍ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാകുമൈന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ 10 ജില്ലകളില്‍ ടെസ്റ്റ് […]

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.35; 20,914 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, […]

‘വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്ന്; പിരിയാനുള്ള കാരണം വ്യക്തിപരം; മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും; അദ്ദേഹത്തിനു മേൽ ചെളിവാരിയെറിയാൻ താൽപര്യമില്ല; പ്രയാസകരമായ ഘട്ടം സമാധാനപരമായി മറികടക്കാൻ അനുവദിക്കണം’: മേതിൽ ദേവിക

സ്വന്തം ലേഖകൻ പാലക്കാട്: വിവാഹ മോചന ഹർജി നൽകിയിരിക്കുന്നത് തന്റെ ഭാ​ഗത്തു നിന്നാണെന്നും, വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളിൽ ഗാർഹിക പീഡനം ഉൾപ്പെടുന്നില്ലെന്നും നർത്തകി മേതിൽ ദേവിക. കൂടുതൽ വിവാദങ്ങൾക്കില്ലെന്നും അവർ പറഞ്ഞു. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേർപിരിയാനുള്ള തീരുമാനമെടുത്ത സന്ദർഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും സമാധാനപരമായി അത് മറികടക്കാൻ എല്ലാവരും അനുവദിക്കണമെന്നും അവർ അഭ്യർഥിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുൻനിർത്തിയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ നിർബന്ധിതയായത്. മുതിർന്ന ആൾക്കാരാണ് ഞങ്ങൾ രണ്ടുപേരും. അദ്ദേഹത്തിനു […]

‘കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും’; വിവാദ വാ​​ഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്

സ്വന്തം ലേഖകൻ പാ​ലാ: നാലോ അതിൽ കൂടുതൽ കുട്ടികളുള്ള റോമാൻ കാത്തലിക്ക് വിഭാ​ഗത്തിൽ പെട്ടവർക്ക് പ്രസവ, വിദ്യാഭ്യാസ ചിവലുകൾ സൗജന്യമായി നൽകുന്ന പാല രൂപതയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി സഭ. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നു എന്നും, ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള ഒരു തീരുമാനമാണിതെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇതു സംബന്ധിച്ച സർക്കുലറും പാല രൂപത പുറത്തിറക്കി. അ​ടു​ത്ത ഞാ​യ​റാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ സർക്കുലർ വാ​യി​ക്കും. കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനമാണെന്ന് ഓർമ്മിപ്പിച്ചും കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നത് ആവർത്തിച്ച് സ്ഥിരീകരിച്ചുമാണ് പാലാ രൂപതാധ്യക്ഷൻ […]

വിജയ്ക്ക് ആശ്വാസം: പരാമർശം പിൻവലിച്ചു, 1 ലക്ഷം പിഴ അടക്കേണ്ട, ആഡംബര കാർ പ്രവേശന നികുതി വിഷയത്തിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ് നടൻ വിജയയുടെ ആഡംബരക്കാറിന്റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ സിംഗിൾ ബെഞ്ച് വിധിക്ക് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. ജസ്റ്റിസ് എസ്.ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നടത്തിയ നീതി രഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ സ്റ്റേചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഈ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടു. കൂടാതെ ഒപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കാനുള്ള വിധിയും സ്റ്റേ ചെയ്തിട്ടുണ്ട്. ഇറക്കുമതി ചെയ്‍ത റോൾസ് […]

കോവി‍ഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം: സർക്കാർ കണക്കിൽ മരണസംഖ്യ 16170, കേരള മിഷന്റെ കണക്കുകൾ പ്രകാരം 23,486; വ്യത്യാസം 7316 ; സർക്കാരിന്റെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വൻ വൈരുദ്ധ്യം. കേരള മിഷന്റെ കണക്കുകൾ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ കണക്കിനെക്കാൾ 7000 ൽ അധികം കോവിഡ് മരണങ്ങൾ സംസ്ഥാനത്ത് നടന്നതായാണ് പറയുന്നത്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയിൽ സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചത്. ജൂലൈ 13 ന് നൽകിയ വിവരാവകാശ നിയപ്രകാരമുള്ള ചോദ്യത്തിന് ജൂലൈ 23 ന് ലഭിച്ച മറുപടി ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇൻഫർമേഷൻ കേരള മിഷൻ നൽകിയ മറുപടി പ്രകാരം […]