സിന്ധുവിന് എങ്ങോട്ടും പോകാൻ അനുവാദമില്ല; വിലക്കിയിട്ടും, കാൻസർ ബാധിതനായ ഭർത്താവിനെ തിരക്കി സിന്ധു പോയത് ബിനോയിയിൽ വൈരാഗ്യം വളർത്തി; തെളിവ് നശിപ്പിക്കാൻ കൊലപാതകത്തിനു ശേഷം തറ ചാണകം കൊണ്ട് മെഴുകി, മുകളിൽ അടുപ്പ് പണിത് ജാതിപത്രി ഉണങ്ങാൻ ഇട്ടു; മൃതദേഹത്തിന് സമീപം വറ്റൽ മുളകും; അടിമാലി കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ അടിമാലി: പണിക്കൻകുടിയിൽ സിന്ധുവിന്റെ കൊലപാതകത്തിനു പിന്നിൽ ബിനോയിയുടെ സംശയ രോഗം. ബിനോയിയുടെ വീടിന്റെ അയൽ പക്കത്ത് താമസിച്ചിരുന്ന സിന്ധുവിനെ മറ്റെങ്ങും പോകാൻ അനുവദിച്ചിരുന്നില്ല. ഈ സമയം ഇളയ മകൻ മാത്രമാണ് സിന്ധുവിനൊപ്പം ഉണ്ടായിരുന്നത്. സിന്ധുവിന്റെ സഹോദരന്റെ കേസുമായി ബന്ധപ്പെട്ട് 6 വർഷം മുൻപ് കോടതിയിൽ എത്തിയപ്പോഴാണ് സിന്ധുവുമായി ബിനോയി അടുപ്പത്തിലായത്. ഈ സമയം മറ്റൊരു ക്രിമിനൽ കേസിൽ ബിനോയി കോടതിയിൽ എത്തിയതായിരുന്നു. ആ പരിചയം വളർന്ന് സൗഹൃദമായി. സിന്ധുവിന്റെ ഭർത്താവായ പെരിഞ്ചാംകുട്ടി താമഠത്തിൽ ബാബുവിന് അടുത്തിടെ കാൻസർ ബാധിച്ച് കോട്ടയം മെഡിക്കൽ […]