play-sharp-fill
കോട്ടയം ജില്ലയിലെ കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

കോട്ടയം ജില്ലയിലെ കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: ജലഅതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ ഫോൺ നമ്പറുമായി ലിങ്ക് ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് നമ്പറിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പർ, കൺസ്യൂമർ നമ്പർ/ID, ഉപഭോക്താവിൻറ പേര് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു നൽകണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

നാട്ടകം കുമാരനെല്ലൂർ ഒഴികെയുള്ള മുൻസിപ്പൽ പ്രദേശം, പുതുപ്പള്ളി, കുമരകം, തിരുവാർപ്പ്, അയർക്കുന്നം, പാമ്പാടി എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ഫോൺ നമ്പർ അയച്ചു തരേണ്ട വാട്സ് ആപ്പ് നമ്പർ നമ്പർ 9 4 9 6 2 6 6 8 2 8

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ മുൻസിപ്പാലിറ്റി, നീണ്ടൂർ, അതിരമ്പുഴ, ആർപ്പൂക്കര എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജ് സെക്ഷൻ കീഴിലുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ഫോൺ നമ്പർ അയച്ചു തരേണ്ട വാട്സ്ആപ്പ് നമ്പർ 9 0 4 8 3 2 7 9 0 4

നാട്ടകം, കുമാരനല്ലൂർ, വിജയപുരം, പനച്ചിക്കാട്, മണർകാട് എന്നീ പ്രദേശങ്ങളിലേ ഉപഭോക്താക്കൾ ഫോൺ നമ്പർ അയച്ചു തരേണ്ട വാട്സ്ആപ്പ് നമ്പർ
9 9 4 7 8 1 4 7 9 7