അയർക്കുന്നത്തെ തട്ടിപ്പുകാരി സൂര്യാ എസ് നായർക്ക് പൊലീസിൽ വൻ പിടിപാട് ;പാവങ്ങളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സൂര്യയുടെ ഫ്ലാറ്റിലെ സന്ദർശകരിൽ ഏറെയും പൊലീസുകാർ; തട്ടിപ്പുകാരി കസ്റ്റഡിയിലായ ദിവസം പരാതിക്കാരിയുടെ വീട് സന്ദർശിച്ച് വിവാദ എ എസ് ഐ

അയർക്കുന്നത്തെ തട്ടിപ്പുകാരി സൂര്യാ എസ് നായർക്ക് പൊലീസിൽ വൻ പിടിപാട് ;പാവങ്ങളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സൂര്യയുടെ ഫ്ലാറ്റിലെ സന്ദർശകരിൽ ഏറെയും പൊലീസുകാർ; തട്ടിപ്പുകാരി കസ്റ്റഡിയിലായ ദിവസം പരാതിക്കാരിയുടെ വീട് സന്ദർശിച്ച് വിവാദ എ എസ് ഐ

സ്വന്തം ലേഖകൻ

കോട്ടയം: ബാങ്ക് വായ്പ എടുത്ത് നല്കാമെന്ന് പറഞ്ഞ് നിരവധി പേരെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അയർക്കുന്നം സ്വദേശിനി സൂര്യ എസ് നായർ പിടിയിലായതോടെ സൂര്യയുടെ പൊലീസ് ബന്ധങ്ങളും പുറത്ത് വരുന്നു.

സൂര്യ പൊലീസ് കസ്റ്റഡിയിലായ ദിവസം കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പരാതിക്കാരിയുടെ വീട് സന്ദർശിച്ചതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു. ഈ എ എസ് ഐ യ്ക്ക് സൂര്യ എസ് നായരുമായി ബന്ധമുണ്ടെന്ന് തേർഡ് ഐ ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ എസ് ഐയെ കൂടാതെ മറ്റ് ചില പൊലീസുകാരും തട്ടിപ്പുകാരിയുടെ ഫ്ലാറ്റിലെ സന്ദർശകരായിരുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഇതിനിടെ ഇന്നലെയും തട്ടിപ്പിനിരയായതായി സൂര്യയ്ക്കെതിരെ പൊലീസിൽ പരാതി നല്കി.

പരിചയപ്പെടുന്നവരോട് ബാങ്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് സർവ്വീസ് ചാർജായും മറ്റ് ഫീസുകളെന്നും പറഞ്ഞ് ലക്ഷങ്ങൾ തട്ടുകയാണ് സൂര്യയുടെ രീതി. ബിസിനസുകാരടക്കം നിരവധി പേരെ ഇത്തരത്തിൽ സൂര്യ പറ്റിച്ചതായാണ് പുറത്തു വരുന്ന വിവരം.

ഒരു ലക്ഷം രൂപ മുതൽ അൻപത് ലക്ഷം രൂപ വരെ ലോൺ ശരിയാക്കിത്തരാം എന്ന് പറഞ്ഞാണ് സൂര്യ തട്ടിപ്പ് നടത്തുന്നത്. ദേശസാൽകൃത ബാങ്കുകളുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്

കോട്ടയം വെസ്റ്റ് ,ഗാന്ധിനഗർ, അയർക്കുന്നം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ സൂര്യയ്ക്കെതിരെ പരാതിയുണ്ട്. നൂറിലധികം ആളുകളെ പറ്റിച്ചതായും ഒരു കോടിയിലധികം രൂപ തട്ടിച്ചെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

തട്ടിച്ചെടുത്ത പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു സൂര്യ. തെള്ളകത്തെ ആഡംബര ഫ്ലാറ്റിലായിരുന്നു താമസം.

അതിനിടെ സൂര്യയുടെ പുറകിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. സൂര്യക്കെതിരെ നിരവധി പേർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നല്കിയിരുന്ന പരാതികൾ മുങ്ങി പോയതിനേ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.