play-sharp-fill
ടോക്യോ പാരാലിമ്പിക്‌സ്: ഇന്ത്യക്ക് രണ്ട് മെഡലുകൾ കൂടി; മിക്‌സഡ് 50 മീറ്റർ ഷൂട്ടിങിൽ സ്വർണവും, വെള്ളിയും

ടോക്യോ പാരാലിമ്പിക്‌സ്: ഇന്ത്യക്ക് രണ്ട് മെഡലുകൾ കൂടി; മിക്‌സഡ് 50 മീറ്റർ ഷൂട്ടിങിൽ സ്വർണവും, വെള്ളിയും

 

സ്വന്തം ലേഖകൻ

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യ രണ്ട് മെഡലുകൾ കൂടി. മിക്‌സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.

ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്‌സ് റെക്കോഡോടെയാണ് മനീഷ് നർവാൾ സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി. സിങ് രാജ് ടോക്യോ പാരാലിമ്പിക്‌സിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്. സ്വർണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു.