ഭാര്യയുടെ വിലാസം നൽകിയില്ല; ജയിലിൽ നിന്ന് ഇറങ്ങി പിറ്റേന്ന് മരുമകൻ ഭാര്യ മാതാവിനെ ടൈൽസ് കൊണ്ട് തലക്കടിച്ചു കൊന്നു
സ്വന്തം ലേഖകൻ മുംബൈ: ഭാര്യയുടെ വിലാസം നൽകാൻ കൂട്ടാക്കാത്തതിന് ഭാര്യ മാതാവിനെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ പ്രതി അബ്ബാസ് ഷെയ്ക്കിനെ പൊലീസ് അറസ്റ്റുചെയ്തു. മുംബൈയിലാണ് സംഭവം. മോഷണക്കുറ്റത്തിന് പൂനെ യെർവാഡ ജയിലിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന്റെ പിറ്റേ ദിവസമാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ജയിൽ മാേചിതനായ ഇയാൾ ഭാര്യാമാതാവിന്റെ വീട്ടിലെത്തി ഭാര്യയുടെ വിലാസം നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, അവർ അതിന് തയ്യാറായില്ല. ഇതോടെ ഇരുവരും രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു. കലികയറിയ അബ്ബാസ് സമീപത്തുണ്ടായിരുന്ന ടൈൽസ് കൊണ്ട് അമ്മായിയമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ അവർ തൽക്ഷണം മരിച്ചു. […]