ഇറാഖിലെ കോവിഡ് വാർഡിൽ വൻ തീപിടുത്തം: 52 രോഗികൾ വെന്തു മരിച്ചു
ബാഗ്ദാദ്: ഇറാഖിലെ കോവിഡ് വാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ 52 രോഗികൾ വെന്തു മരിച്ചു. തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. തീ നിയന്ത്രവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം ചില രോഗികൾ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുണ്ട്. കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സംഭവത്തിന് പിന്നാലെ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി മുതിർന്ന മന്ത്രിമാരുമായി […]