അന്ന് അനന്യ പറഞ്ഞത് സത്യം, സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അനന്യ ജീവിച്ചത് കഠിനമായ വേദന സഹിച്ച്
സ്വന്തം ലേഖകൻ കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലീസിനു ലഭിച്ചു. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളിൽ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന അനന്യയുടെ വാദം ശരിവെയ്ക്കുന്ന തരത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും. ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സന്തോഷ് പറഞ്ഞു. അനന്യയുടെ […]