നിയമസഭാ കയ്യാങ്കളി കേസ്: ‘സർക്കാർ നടപടി നിയമവിരുദ്ധമല്ല; വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ല; സുപ്രീംകോടതി തള്ളിയത് കേസ് പിൻവലിക്കണമെന്ന ഹർജിയിലെ അപ്പീലെന്ന്’ മുഖ്യമന്ത്രി; ‘ആന കരിമ്പിൽ കാട്ടിൽ കയറിയെന്നതിന് പകരം വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം; ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയാകുന്നത് ഗുണകരണമാകുമോ’ എന്ന് പി.ടി തോമസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കേണ്ടതില്ലെന്നും, സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ സുപ്രീംകോടതി തള്ളിയത് കേസ് പിൻവലിക്കണമെന്ന ഹർജിയിലെ അപ്പീൽ ആണ്. സർക്കാർ നടപടി നിയമവിരുദ്ധമല്ല. സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പരമോന്നത […]