ബോക്‌സിങിൽ ഇന്ത്യൻ താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ; പ്രതീക്ഷയോടെ ഇന്ത്യ

ബോക്‌സിങിൽ ഇന്ത്യൻ താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ; പ്രതീക്ഷയോടെ ഇന്ത്യ

Spread the love

സ്വന്തം ലേഖകൻ

ടോക്യോ: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ബോക്‌സിങ് താരം പൂജാ റാണി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

അൾജീരിയയുടെ ഐചർക് ചായിബായെ ആണ് 75 കിലോഗ്രാം മിഡിൽ വെയ്റ്റ് പ്രീ ക്വാർട്ടറിൽ പൂജാ റാണി തോൽപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മത്സരത്തിൽ 5-0ത്തിനായിരുന്നു വിജയം. ഇനി ക്വാർട്ടർ ഫൈനലിൽ വിജയിച്ചാൽ പൂജയ്ക്ക് മെഡലുറപ്പിക്കാം.

നേരത്തെ ഇന്ത്യൻ താരം ലോവ്‌ലിന ബോർഗോഹൈനും ക്വാർട്ടറിലെത്തിയിരുന്നു.

വനിതകളുടെ 69 കിലോ വിഭാഗത്തിൽ ജർമനിയുടെ നദിനെ അപെറ്റ്സിനെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയ ലോവ്ലിന ക്വാർട്ടറിലേക്ക് മുന്നേറിയത്.

ഈ വർഷം ദുബായിൽ നടന്ന ഏഷ്യൻ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റിൽ ഹരിയാണക്കാരി സ്വർണം നേടിയിരുന്നു. മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്.

2014 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ താരം അതേ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.