മുട്ടിൽ മരംമുറി കേസ്: മൂന്ന് പ്രതികളും അറസ്റ്റിലായതായ് സർക്കാർ ഹൈക്കോടതിയിൽ; പ്രതികൾ പിടിയിലായത് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

മുട്ടിൽ മരംമുറി കേസ്: മൂന്ന് പ്രതികളും അറസ്റ്റിലായതായ് സർക്കാർ ഹൈക്കോടതിയിൽ; പ്രതികൾ പിടിയിലായത് അമ്മയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

സ്വന്തം ലേഖകൻ

കൊച്ചി: മുട്ടിൽ മരംമുറിക്കേസിലെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരാണ് അറസ്റ്റിലായത്.

മാസങ്ങളായി ഇവർ എറണാകുളത്ത് ഒളിച്ച് താമസിക്കുകയായിരുന്നു. എറണാകുളത്തു നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രൈംബ്രാഞ്ച് സംഘം ആലുവ മുതൽ ഇവരെ പിന്തുടർന്നിരുന്നു. പാലിയേക്കരയിൽ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെടുകയായിരുന്നു.

അമ്മയുടെ മരണത്തെ തുടർന്ന് അറസ്റ്റ് താത്കാലികമായി തടയണമെന്ന പ്രതികളുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതായി സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

മാതാവിന്റെ സംസ്‌കാര ചടങ്ങിൽ പ്രതികൾക്ക് പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നതിന് തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
കുറ്റിപ്പുറം മിനി പമ്പയിൽ നിന്ന് തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മൂന്ന് പേരെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും.

മരംമുറി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 701 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ സാധിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യപ്രതികളെ പിടികൂടിയത്.