play-sharp-fill

അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇന്ത്യക്ക് തിരിച്ചടി: ദീ​പി​ക കു​മാ​രി-​പ്ര​വീ​ൺ യാ​ദ​വ് സ​ഖ്യം ക്വാ​ർ​ട്ട​റി​ൽ പുറത്ത്

സ്വന്തം ലേഖകൻ ടോ​ക്കി​യോ: ടോ​ക്കി​യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീ​ക്ഷയ്ക്ക് മങ്ങൽ. ക്വാ​ർ​ട്ട​റി​ൽ അ​മ്പെ​യ്ത്ത് മി​ക്സ​ഡ് ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ പുറത്ത്.​ ഇ​ന്ത്യ​യു​ടെ ദീ​പി​ക കു​മാ​രി-​പ്ര​വീ​ൺ യാ​ദ​വ് സ​ഖ്യമാണ് ക്വാ​ർ​ട്ട​റി​ൽ പുറത്തായത്. വ​ട​ക്ക​ൻ കൊ​റി​യ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. നേ​ര​ത്തെ ചൈ​നീ​സ് താ​യ്പേ​യ് സ​ഖ്യ​ത്തെ തോ​ൽ​പ്പി​ച്ചാ​ണ് ഇ​രു​വ​രും ക്വാ​ർ​ട്ട​ർ ബ​ർ​ത്ത് നേ​ടി​യ​ത്. 1-3 എ​ന്ന നി​ല​യി​ൽ പി​ന്നി​ൽ നി​ന്ന ശേ​ഷം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ഇ​ന്ത്യ സം​ഖ്യം 5-3 വി​ജ​യം നേ​ടി​യ​ത്. എ​ന്നാ​ൽ ക്വാ​ർ​ട്ട​റി ഈ ​മി​ക​വ് തു​ട​രാ​ൻ ഇ​ന്ത്യ​ൻ സം​ഖ്യ​ത്തി​നാ​യി​ല്ല. അതേസമയം ഭാരോദ്വഹനത്തിൽ വെള്ളി […]

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: 50 ലക്ഷം രൂപ വായ്പ അനുവദിച്ച 100 പേർ അജ്ഞാതർ; പ്രതികൾ വ്യാജ അപേക്ഷയും മേൽവിലാസവും ചമച്ച്‌ പണം തട്ടി; ലക്ഷം കുമളിയിൽ 18 കോടിയുടെ അത്യാഡംബര റിസോർട്ട്; വില്ലനായത് കോവിഡ്

സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പത്തട്ടിപ്പിൽ കോടികൾ മുക്കിയ പ്രതികളിൽ ഒരാൾ പണം കുമളിയിൽ റിസോർട്ട് നിർമ്മാണത്തിന് ഉപയോ​ഗിച്ചതായി കണ്ടെത്തൽ. കുമളി പഞ്ചായത്തിലെ പത്തുമുറി വാർഡിൽ ഉൾപ്പെട്ട സ്ഥലത്താണ് റിസോർട്ട്. എന്നാൽ റിസോർട്ട് നിർമ്മാണം രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്. കേസിലെ പ്രതികൾ ചേർന്ന് മുൻപ് ഒരു കമ്പനി രൂപീകരിച്ചിരുന്നു. അതിൽ തേക്കടി റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഉണ്ടായിരുന്നു. അത്യാഡംബര റിസോർട്ട് നിർമ്മാണമായിരുന്നു ഈ കമ്പനിയുടെ ലക്ഷ്യം. കേസിലെ പ്രതി എ.കെ.ബിജോയിയും രണ്ടു സുഹൃത്തുക്കളും ചേർന്നാണ് റിസോർട്ട് നിർമ്മിക്കുന്നത്. 18 […]

കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ച് ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. സംസ്ഥാനത്ത് ഇന്ന് വാരാന്ത്യലോക്ക്ഡൗണും കർശനമായി നടപ്പിലാക്കും. ടിപിആർ കുറവുള്ള എ,ബി പ്രദേശങ്ങളിൽ സർക്കാർ ഓഫീസുകളിൽ അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതി. സി മേഖലയിൽ 25 ശതമാനം ജീവനക്കാ‍ർക്ക് ഓഫീസിലെത്താം. അതേസമയം ഡി മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കും. ഇവിടെ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ. ഓഫീസിൽ വരാത്ത ജീവനക്കാരെ കൊവിഡ് പ്രതിരോധപ്രവ‍ർത്തനങ്ങൾക്ക് നിയോഗിക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 13 ശതമാനം കടന്നിരുന്നു. 11 ജില്ലകളിൽ ടിപിആർ 10 […]

കോട്ടയം ജില്ലയിൽ 1053 പേർക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനം; 659 രോ​ഗമുക്തർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1053 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1051 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 8839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.91 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 449 പുരുഷൻമാരും 466 സ്ത്രീകളും 138 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 659 പേർ രോഗമുക്തരായി. 6288 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 213580 […]

കൊടകര കുഴൽപ്പണക്കേസ്: കള്ളപ്പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; സുരേന്ദ്രൻ കേസിൽ ഏഴാം സാക്ഷി; 625 പേജിൽ 22 പേർക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

  തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിച്ചു. 625 പേജിൽ 22 പേർക്ക് എതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏഴാം സാക്ഷിയാണ്. സുരേന്ദ്രൻറെ മകൻ അടക്കം 216 പേർ കൂടി സാക്ഷി പട്ടികയിലുണ്ട്. മൊഴിയെടുപ്പിക്കാൻ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എന്നാൽ കുറ്റപത്രം കെ.സുരേന്ദ്രന് തിരിച്ചടിയാകുമെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. കൊടകരയിൽ പിടിച്ച മൂന്നര കോടി രൂപ […]

കോട്ടയം ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ; അക്ഷയ കേന്ദ്രങ്ങൾക്ക് സി, ഡി കാറ്റഗറി മേഖലകളിലും പ്രവർത്തിക്കാം

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻറെ അടിസ്ഥാനത്തിൽ സി, ഡി കാറ്റഗറികളിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിൽ അക്ഷയ കേന്ദ്രങ്ങൾക്ക് ഓഗസ്റ്റ് 15 വരെ പ്രവർത്തനാനുമതി നൽകി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ചാണ് പ്രവർത്തിക്കേണ്ടത്. എസ്.എസ്.എൽ.സി റീവാല്യുവേഷനും നീറ്റ് പരീക്ഷയ്ക്കും വിവിധ കോഴ്‌സുകൾക്കുമുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയ കേന്ദ്രങ്ങളിൽ കൂടുതൽ തിരക്ക് അനുഭപ്പെടുന്നതും കണക്കിലെടുത്താണ് […]

‘തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന; നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും തയാർ; പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. വിരോധം ഉള്ളവർക്കെതിരെ പരാതിക്കാരി സമാനപരാതി മുൻപും നൽകിയിട്ടുണ്ട്’; എൻ.സി.പി നേതാവ്

  കൊല്ലം: കുണ്ടറ പീഡന കേസിൽ തനിക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നും, നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ് ഉൾപ്പെടെ ഏത് പരിശോധനയ്ക്കും താൻ തയാറാണെന്ന് ചൂണ്ടിക്കാട്ടി പത്മാകരൻ എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പത്മാകരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. നിരപരാധിത്വം തെളിയിക്കാൻ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും പത്മാകരൻ പറയുന്നു. പരാതിക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നു. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരൻ പരാതിയിൽ പറയുന്നു. പരാതിക്കാരിക്ക് എതിരെയും […]

നിലവിൽ ബാക്കിയുള്ളത് നാലര ലക്ഷം വാക്സിൻ; ഇത് ഇന്നും നാളെയും കൊണ്ട് തീരും; 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതം – ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗിച്ചിട്ടില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്സിനാണ് നിലവിൽ ബാക്കിയുള്ളത്. കണക്കുകൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. ഈ നാലര ലക്ഷം ഡോസ് വാക്സിൻ ഇന്നും നാളെയും കൊണ്ട് തീരുമെന്നും മന്ത്രി വ്യക്തമാക്കി. ശരാശരി രണ്ട് മുതൽ രണ്ടര ലക്ഷം ഡോസ് വാക്സിൻ ദിവസവും എടുക്കുന്നുണ്ട്. സംസ്ഥാനത്ത് അടുത്ത കാലത്തായി കൂടുതൽ വാക്സിൻ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, […]

സംസ്ഥാനത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; കോ​ഴി​ക്കോട്ട് 300 കോ​ഴി​ക​ൾ ച​ത്തു

  കോ​ഴി​ക്കോ​ട്: കേരളത്തിൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​ഴി​ക്കോട്ട് കൂ​രാ​ച്ചു​ണ്ട് കാ​ള​ങ്ങാ​ലി​യി​ൽ സ്വ​കാ​ര്യ കോ​ഴി ഫാ​മി​ലെ 300 കോ​ഴി​കളാണ് ച​ത്തത്. ഇ​വ​യു​ടെ സാ​മ്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ ലാ​ബു​ക​ളി​ലേ​ക്ക് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ൽ ഒ​രു ലാ​ബിലെ ഫ​ല​മാ​ണ് പോ​സി​റ്റീ​വ് ആയത്. കൂ​ടു​ത​ൽ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി സാ​മ്പി​ളു​ക​ൾ ഭോ​പ്പാ​ലി​ലെ ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. സാ​മ്പി​ൾ ഫ​ലം പോ​സി​റ്റീ​വാ​യ​തോ​ടെ 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലെ കോ​ഴി ഫാ​മു​ക​ൾ എ​ല്ലാം അ​ട​യ്ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പത്ത് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജാഗ്രതാ നിർദേശം നൽകി. പരിശോധനാഫലം വരും വരെ കൂരാച്ചുണ്ട് പഞ്ചായത്തിലെ എല്ലാ […]

സ്ത്രീധനത്തിന്റെ പേരിൽ ഭക്ഷണം പോലും നൽകാതെ യുവതിക്ക് ക്രൂര മർദ്ദനം; ഭക്ഷണം എടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി; കൂട്ടുനിന്നത് ഭർതൃമാതാവ്; സംഭവം ചോദിക്കാനെത്തിയ പിതാവിന്റെ കാൽ തല്ലിയൊടിച്ചു; പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല; സംഭവം കൊച്ചിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ഭാര്യയേയും ഭാര്യാപിതാവിനേയും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് യുവാവ്. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്. ജിപ്സനെ കൂടാതെ ഇയാളുടെ അമ്മയും സ്വർണത്തിന്റെ പേരിൽ ഡയാനയെ ഉപദ്രവിച്ചിരുന്നു. വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങൾ നൽകാത്തിതിന്റെ പേരിലായിരുന്നു ഡയാനയെ ജിപ്‌സൺ മർദ്ദിച്ചിരുന്നത്. മകളെ നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം ചോദിക്കാൻ ചെന്നതിന്‌ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിച്ചു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്. ജൂലൈ പതിനാറിനായിരുന്നു സംഭവം. പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. […]