സ്ത്രീധനത്തിന്റെ പേരിൽ ഭക്ഷണം പോലും നൽകാതെ യുവതിക്ക് ക്രൂര മർദ്ദനം; ഭക്ഷണം എടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി; കൂട്ടുനിന്നത് ഭർതൃമാതാവ്; സംഭവം ചോദിക്കാനെത്തിയ പിതാവിന്റെ കാൽ തല്ലിയൊടിച്ചു; പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല; സംഭവം കൊച്ചിയിൽ

സ്ത്രീധനത്തിന്റെ പേരിൽ ഭക്ഷണം പോലും നൽകാതെ യുവതിക്ക് ക്രൂര മർദ്ദനം; ഭക്ഷണം എടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി; കൂട്ടുനിന്നത് ഭർതൃമാതാവ്; സംഭവം ചോദിക്കാനെത്തിയ പിതാവിന്റെ കാൽ തല്ലിയൊടിച്ചു; പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല; സംഭവം കൊച്ചിയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഭാര്യയേയും ഭാര്യാപിതാവിനേയും സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ച് യുവാവ്. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ചക്കരപ്പറമ്പ് സ്വദേശി ജോർജിനെയും മകൾ ഡയാനയെയും ആക്രമിച്ചത്.

ജിപ്സനെ കൂടാതെ ഇയാളുടെ അമ്മയും സ്വർണത്തിന്റെ പേരിൽ ഡയാനയെ ഉപദ്രവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹത്തിന് നൽകിയ സ്വർണാഭരണങ്ങൾ നൽകാത്തിതിന്റെ പേരിലായിരുന്നു ഡയാനയെ ജിപ്‌സൺ മർദ്ദിച്ചിരുന്നത്. മകളെ നിരന്തരം ഉപദ്രവിച്ചിരുന്ന കാര്യം ചോദിക്കാൻ ചെന്നതിന്‌ ജോർജിന്റെ കാൽ ജിപ്‌സൺ തല്ലിയൊടിച്ചു. ജോർജിന്റെ വാരിയെല്ലിനും പരിക്കുണ്ട്.

ജൂലൈ പതിനാറിനായിരുന്നു സംഭവം. പിറ്റേന്നുതന്നെ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഡയാന പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

മർദ്ദനത്തെപ്പറ്റി വനിതാ സെല്ലിൽ ജൂലൈ പന്ത്രണ്ടിന് പരാതി നൽകിയെങ്കിലും കൗൺസിലിങ് നടത്താമെന്നായിരുന്നു അവർ നൽകിയ മറുപടി.

മൂന്നുമാസം മുമ്പായിരുന്നു ഡയാനയുടെയും ജിപ്സന്റേയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ ഭാര്യയേയും ജിപ്‌സൺ അതി ക്രൂരമായി ഉപദ്രവിച്ചിരുന്നെന്നും ഡയാന പറഞ്ഞു.

വിവാഹശേഷം വീട്ടിൽ നിന്നു നൽകിയ 50 പവൻ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃമാതാവും തന്നെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്ന് ഡയാന വ്യക്തമാക്കി.

‘ഭക്ഷണം പോലും തരാതെ മർദിച്ചിരുന്നു. അടിവയറ്റിൽ തൊഴിച്ചിരുന്നു. ഒരിക്കൽ രാത്രി വിശന്നിട്ട് ഭക്ഷണമെടുത്ത് കഴിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കി. സ്ത്രീധനം കുറഞ്ഞുപോയെന്ന് ജിപ്‌സന്റെ മാതാവ് നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു.

ജിപ്‌സന്റെ അടുത്ത സുഹൃത്തും വൈദികനുമായ ഫാദർ നിപിൻ കുര്യാക്കോസിനോട് ഇക്കാര്യം പറഞ്ഞെങ്കിലും രണ്ടാം വിവാഹമാണ് എല്ലാം സഹിക്കണമെന്നായിരുന്നു ഉപദേശം’, ഡയാന പറഞ്ഞു.