play-sharp-fill

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇനി കൊച്ചി മെട്രോയില്‍ യാത്രചെയ്യാനുളള ടിക്കറ്റ് എടുക്കാമെന്ന് കെഎംആര്‍എല്‍

സ്വന്തം ലേഖകൻ കൊച്ചി: ടിക്കറ്റ് കൗണ്ടറില്‍ നിന്നോ വെന്‍ഡിംഗ് മെഷിനില്‍ നിന്നോ അല്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയില്‍ യാത്രചെയ്യാനുളള ടിക്കറ്റ് എടുക്കാമെന്ന് കെഎംആര്‍എല്‍. മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് ടിക്കറ്റ് ഗേറ്റില്‍ കാണിച്ചാല്‍ മതി.ഇതിനായി കൊച്ചി വണ്‍ ആപ് പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ് സ്‌റ്റോറില്‍ നിന്നോ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി എംപിന്‍ നമ്ബര്‍ സെറ്റ് ചെയ്യുക. അതിനുശേഷം ടിക്കറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന […]

പുതുതായി 68 ബിവറേജസുകള്‍ : സര്‍ക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിച്ച്‌ പിണറായി സര്‍ക്കാര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയതിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഇതാ കേരളത്തില്‍ മദ്യപ്പുഴയൊഴുക്കുന്നതില്‍ മത്സരിക്കുന്നു. ഇപ്പോള്‍ 68 ബിവറേജസുകള്‍ പുതുതായി അനുവദിക്കും. ഇവ ഘട്ടം ഘട്ടമായാണ് തുറക്കുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍ക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാല്‍ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. 14 ജില്ലകളിലും പുതിയ ബിവറേജസ് വില്‍പനശാലകള്‍ വരും. പുതുതായി ആരംഭിക്കുന്ന ബിവറേജസുകളുടെ എണ്ണം താഴെപ്പറയും വിധമാണ്: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, […]

കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച്‌ യാതൊരു തുമ്പും ലഭിക്കാതെ പൊലീസ്: കാണാതാകുന്നതിന് രണ്ട് ദിവസം മുൻപ് കുട്ടികൾ സിനിമ കാണാൻ പോകുകയും വീട്ടിൽ അറിഞ്ഞ് മാതാപിതാക്കൾ വഴക്കുപറയും ചെയ്തതിനെത്തുടർന്ന് കുട്ടികൾ നാടുവിട്ടതയാണ് ലഭിക്കുന്ന വിവരം

സ്വന്തം ലേഖകൻ ആലപ്പുഴ: കഴിഞ്ഞ മാസം 26ന് കാണാതായ പതിനാറുകാരിയേയും സുഹൃത്തായ പതിനേഴുകാരനേയും കുറിച്ച്‌ യാതൊരു തുമ്ബും ലഭിക്കാതെ പൊലീസ്. ആലപ്പുഴ എ.എന്‍ പുരം മണക്കപ്പറമ്ബ് വീട്ടില്‍ ബിജുവിന്റെ മകള്‍ ലച്ചു എന്ന വിശ്വലക്ഷ്മി(16), വെള്ളക്കിണര്‍ ഇലഞ്ഞിപ്പറമ്ബ് വീട്ടില്‍ ഷാജിയുടെ മകന്‍ അപ്പു എന്ന സഫറുദ്ദീന്‍(17) എന്നിവരാണ് കഴിഞ്ഞ മാസം വീടുവിട്ട് പോയത്. ഇരുവരുടെയും കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍, കുട്ടികള്‍ എവിടെയാണ് എന്നത് സംബന്ധിച്ച്‌ യാതൊരു വിവരവും ഇതുവരെ […]

​​കോട്ടയം നഗരസഭാ കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ല്‍ ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ വാ​​ക്കേ​​റ്റം: ​​നഗര സ​​ഭാ പാ​​ര്‍​​ക്ക് ന​​വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് 15 ല​​ക്ഷം രൂ​​പ​​യു​​ടെ വ്യാ​​ജ എ​​സ്റ്റി​​മേ​​റ്റാ​​ണ് എ​​ന്‍​​ജി​​നി​​യ​റിം​​ഗ് വി​​ഭാ​​ഗം ത​​യാ​​റാ​​ക്കി​​യ​​തെ​​ന്ന് നഗരസഭാ ഉപാധ്യക്ഷൻ

സ്വന്തം ലേഖകൻ കോ​​ട്ട​​യം:​ നഗരസഭാ കൗൺസിൽ യോഗത്തിൽ കോ​​ടി​​ക​​ള്‍ പാ​​ഴാ​​ക്കി​​യെ​​ന്ന ഓ​​ഡി​​റ്റ് റി​​പ്പോ​​ര്‍​​ട്ടി​​നെ​ച്ചൊ​​ല്ലി ഭ​​ര​​ണ-​​പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ല്‍ വാ​​ക്കേ​​റ്റം. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ച്ച കൗ​​ണ്‍​സി​​ല്‍ യോ​​ഗ​​ത്തി​​ല്‍ അ​​ജ​​ണ്ട​​ക​​ള്‍ ച​​ര്‍​​ച്ച​​യ്ക്കെ​​ടു​​ക്കു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ ഓ​​ഡി​​റ്റ് റി​​പ്പോ​​ര്‍​​ട്ടി​​ന്‍റെ പേ​​രി​​ല്‍ പ്ര​​തി​​പ​​ക്ഷ​​വും ഭ​​ര​​ണ​​പ​​ക്ഷ​​വും ത​​മ്മി​​ല്‍ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​ന്ന​​യി​​ച്ചു തു​​ട​​ങ്ങി. ഇ​​തി​​നു പി​​ന്നാ​​ലെ തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​​ഡ് ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് പൊ​​ളി​​ക്കു​​ന്ന വി​​ഷ​​യ​​വും ച​​ര്‍​​ച്ച​​യാ​​യ​​തോ​​ടെ കൗ​ണ്‍​സി​ല്‍ യോ​ഗം ഭ​​ര​​ണ-​പ്ര​​തി​​പ​​ക്ഷാം​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ള്ള വാ​​ക്പോ​​രി​​ലേ​​ക്കും ബ​​ഹ​​ള​​ത്തി​​ലേ​​ക്കും ചെ​​ന്നെ​​ത്തി. 33.85 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി ന​​ഗ​​ര​​സ​​ഭ 2019-20 സാ​​ന്പ​​ത്തി​​ക വ​​ര്‍​​ഷം പാ​​ഴാ​​ക്കി​​യെ​​ന്ന ഓ​​ഡി​​റ്റ് റി​​പ്പോ​​ര്‍​​ട്ടി​ന്മേ​ലാ​​ണ് യോ​​ഗം […]

ആനപ്രേമികളെ ആവേശത്തിലാക്കി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ ​ഗജരാജസം​ഗമം ഇന്ന്

സ്വന്തം ലേഖകൻ ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രം ഇന്ന് ഗജരാജാക്കന്മാരുടെ സംഗമവേദിയായി മാറും. ആനപ്രേമികള്‍ ആവേശത്തില്‍. പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി വിവിധ കരകളില്‍ നിന്നുള്ള കാവടി കുംഭകുട ഘോഷയാത്രകള്‍ക്ക് അകമ്പടിയായിട്ടാണ് കരിവീരന്മാര്‍ ക്ഷേത്രത്തില്‍ എത്തുന്നത്. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ഗജമേളയില്‍ തലയെടുപ്പില്‍ ഒന്നാമതെത്തുന്ന ഗജരാജന്‍ ദേവിയുടെ തിടമ്ബേറ്റും. പുതുപ്പള്ളി കേശവന്‍, മംഗലാംകുന്ന് അയ്യപ്പന്‍, ഉഷശ്രീ ശങ്കരന്‍കുട്ടി, മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, ചീരോത്ത് രാജീവ്, ചിറക്കര ശ്രീറാം, തടത്താവിള രാജശേഖരന്‍, ആനയടി അപ്പു, ചൈത്രം അച്ചു, കല്ലൂര്‍താഴെ ശിവസുന്ദര്‍, കൊല്ലം പഞ്ചമത്തില്‍ ദ്രോണ, പെരിങ്ങിലിപ്പുറം […]

അമ്പലപ്പുഴയിൽ ടിപ്പറിടിച്ച്‌ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി തടിലോറി കയറിയിറങ്ങി മരിച്ചു

സ്വന്തം ലേഖകൻ അമ്പലപ്പുഴ: ടിപ്പറിടിച്ച്‌ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി തടി ലോറി ഇടിച്ച്‌ തല്‍ക്ഷണം മരിച്ചു. കരുവാറ്റ നന്ദു ഭവനത്തില്‍ കൊച്ചുമോന്റെ ഭാര്യ ഗായത്രി (38)യാണ്‌ മരിച്ചത്‌. ദേശീയപാതയില്‍ തോട്ടപ്പള്ളി സ്‌പിപില്‍വേയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. പുലര്‍ച്ചെ പുറക്കാടുള്ള തട്ടുകട പൂട്ടി കരുവാറ്റയിലെ വീട്ടിലേക്ക്‌ പോകുകയായിരുന്ന ഗായത്രിയുടെ സ്‌കൂട്ടറില്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്തു കൂടി പിന്നാലെ വന്ന തടി ലോറി കയറിയിറങ്ങി. സംഭവസ്‌ഥലത്തു വെച്ചു തന്നെ ഗായത്രി മരിച്ചു. അമ്പലപ്പുഴ പോലീസെത്തി മൃതദേഹം […]

മ്യൂസിയം വളപ്പിലെ ടോയ്‌ലെറ്റില്‍ പൊതുജനങ്ങളെ പിഴിഞ്ഞ് അധികതുക ഈടാക്കുന്നതായി വ്യാപക പരാതി: അഞ്ചും പത്തും നൽകുന്നവർ ബാക്കി പണം ആവശ്യപ്പെട്ടാൽ മോശമായി പെരുമാറി ഹിന്ദിക്കാരായ തൊഴിലാളികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ടോയ്‌ലെറ്റില്‍ പൊതുജനങ്ങളെ പിഴിഞ്ഞ് അധികതുക ഈടാക്കുന്നതായി വ്യാപക പരാതി. ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ രണ്ട് രൂപയാണ് നിരക്കെങ്കിലും 5 രൂപയോ 10 രൂപയോ നല്‍കി ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബാക്കി പണം നല്‍കില്ല. സുലഭിന്റെ നിയന്ത്രണത്തിലുള്ള ടോയ്‌ലെറ്റിലെ ഹിന്ദിക്കാരായ തൊഴിലാളികള്‍ ബാക്കി പണം ചോദിക്കുന്നവരോട് മോശമായാണ് പെരുമാറുന്നത്. പ്രഭാത-സായാഹ്ന സവാരികള്‍ക്ക് വരുന്നവ‌ര്‍ക്കും മൃഗശാലയിലെത്തുന്നവര്‍ക്കും ദുരനുഭവമുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മൃഗശാലയിലെത്തിയ പെണ്‍കുട്ടികളും സുലഭ് ടോയ്‌ലെറ്റിലെ തൊഴിലാളിയും തമ്മില്‍ ഏറെനേരം ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. 10രൂപ കൊടുത്ത രണ്ട് കുട്ടികള്‍ക്ക് ബാക്കി പണം നല്‍കാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്. […]

കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് സി.പി.എം ശക്തികേന്ദ്രമായ പിണറായിയിൽ ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടുകൊടുത്തു; അധ്യാപിക അറസ്റ്റിൽ

സ്വന്തം ലേഖകൻ തലശ്ശേരി: കൊലക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവിന് സി.പി.എം ശക്തികേന്ദ്രമായ പിണറായിയിൽ ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടുകൊടുത്ത സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ […]

പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം; ജിജോയ്ക്ക് ഇരട്ടഗോള്‍

സ്വന്തം ലേഖകൻ മലപ്പുറം: പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 11-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിന്റെ ഗോളിലൂടെ പഞ്ചാബ് മുന്നിലെത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ കേരളം തിരിച്ചടിച്ചു. 16-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫാണ് സമനിലഗോള്‍ നേടിയത്. കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ കേരളം മുന്നിലെത്തി. ഇത്തവണയും വലകുലുക്കിയത് ജിജോ തന്നെ. ഇതോടെ സന്തോഷ് ട്രോഫി സെമി ഫൈനല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യ ടീമായി കേരളം മാറി. 10 പോയിന്റ് നേടി ആതിഥേയര്‍ എ ഗ്രൂപ്പില്‍ […]

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 5,74,64,289 രൂപയും 3 കിലോ സ്വര്‍ണം, 11 കിലോ വെള്ളി, നിരോധിച്ച 1000 ന്റെയും 500 ന്റെയും നോട്ടുകളും

സ്വന്തം ലേഖകൻ ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 5,74,64,289 രൂപ. 3കിലോ 098 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 630 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 70 കറന്‍സിയും 500ന്റെ 84 കറന്‍സിയും ലഭിച്ചു. എസ്ബിഐ കിഴക്കേ നടശാഖയ്ക്കായിരുന്നു ചുമതല.