
സ്വന്തം ലേഖകൻ
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ ലഭിച്ചത് 5,74,64,289 രൂപ.
3കിലോ 098 ഗ്രാം 100 മില്ലിഗ്രാം സ്വര്‍ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 630 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 70 കറന്‍സിയും 500ന്റെ 84 കറന്‍സിയും ലഭിച്ചു. എസ്ബിഐ കിഴക്കേ നടശാഖയ്ക്കായിരുന്നു ചുമതല.








