Friday, April 24, 2026

അമ്പലപ്പുഴയിൽ ടിപ്പറിടിച്ച്‌ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി തടിലോറി കയറിയിറങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അമ്പലപ്പുഴ: ടിപ്പറിടിച്ച്‌ തെറിച്ചു വീണ സ്‌കൂട്ടര്‍ യാത്രക്കാരി തടി ലോറി ഇടിച്ച്‌ തല്‍ക്ഷണം മരിച്ചു. കരുവാറ്റ നന്ദു ഭവനത്തില്‍ കൊച്ചുമോന്റെ ഭാര്യ ഗായത്രി (38)യാണ്‌ മരിച്ചത്‌.

ദേശീയപാതയില്‍ തോട്ടപ്പള്ളി സ്‌പിപില്‍വേയില്‍ ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു അപകടം. പുലര്‍ച്ചെ പുറക്കാടുള്ള തട്ടുകട പൂട്ടി കരുവാറ്റയിലെ വീട്ടിലേക്ക്‌ പോകുകയായിരുന്ന ഗായത്രിയുടെ സ്‌കൂട്ടറില്‍ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ തെറിച്ചുവീണ ഇവരുടെ ദേഹത്തു കൂടി പിന്നാലെ വന്ന തടി ലോറി കയറിയിറങ്ങി. സംഭവസ്‌ഥലത്തു വെച്ചു തന്നെ ഗായത്രി മരിച്ചു. അമ്പലപ്പുഴ പോലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചു.

പോസ്‌റ്റുമാര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി. മക്കള്‍: കൃഷ്‌ണപ്രിയ, കൃഷ്‌ണവേണി, കൃഷ്‌ണ നന്ദ.