Friday, April 24, 2026

പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍; ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം; ജിജോയ്ക്ക് ഇരട്ടഗോള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: പഞ്ചാബിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.

11-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങിന്റെ ഗോളിലൂടെ പഞ്ചാബ് മുന്നിലെത്തി. എന്നാല്‍ നിമിഷങ്ങള്‍ക്കുളളില്‍ കേരളം തിരിച്ചടിച്ചു. 16-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫാണ് സമനിലഗോള്‍ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളി തീരാന്‍ അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെ കേരളം മുന്നിലെത്തി. ഇത്തവണയും വലകുലുക്കിയത് ജിജോ തന്നെ. ഇതോടെ സന്തോഷ് ട്രോഫി സെമി ഫൈനല്‍ റൗണ്ടില്‍ കടക്കുന്ന ആദ്യ ടീമായി കേരളം മാറി. 10 പോയിന്റ് നേടി ആതിഥേയര്‍ എ ഗ്രൂപ്പില്‍ ഒന്നാമതാണ്.

വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചു. മൂന്ന് മത്സരങ്ങളില്‍നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാള്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ മൂന്നാമത്.