Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മ്യൂസിയം വളപ്പിലെ ടോയ്‌ലെറ്റില്‍ പൊതുജനങ്ങളെ പിഴിഞ്ഞ് അധികതുക ഈടാക്കുന്നതായി വ്യാപക പരാതി.

video
play-sharp-fill

ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ രണ്ട് രൂപയാണ് നിരക്കെങ്കിലും 5 രൂപയോ 10 രൂപയോ നല്‍കി ടോയ്‌ലെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബാക്കി പണം നല്‍കില്ല.

സുലഭിന്റെ നിയന്ത്രണത്തിലുള്ള ടോയ്‌ലെറ്റിലെ ഹിന്ദിക്കാരായ തൊഴിലാളികള്‍ ബാക്കി പണം ചോദിക്കുന്നവരോട് മോശമായാണ് പെരുമാറുന്നത്. പ്രഭാത-സായാഹ്ന സവാരികള്‍ക്ക് വരുന്നവ‌ര്‍ക്കും മൃഗശാലയിലെത്തുന്നവര്‍ക്കും ദുരനുഭവമുണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം മൃഗശാലയിലെത്തിയ പെണ്‍കുട്ടികളും സുലഭ് ടോയ്‌ലെറ്റിലെ തൊഴിലാളിയും തമ്മില്‍ ഏറെനേരം ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. 10രൂപ കൊടുത്ത രണ്ട് കുട്ടികള്‍ക്ക് ബാക്കി പണം നല്‍കാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്.

തര്‍ക്കം നീണ്ട് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ ആറ് രൂപയ്‌ക്ക് പകരം നാല് രൂപ മടക്കി നല്‍കി. ബാക്കി രണ്ട് രൂപ ചോദിച്ചപ്പോള്‍ വികലാംഗര്‍ക്കാണ് രണ്ട് രൂപയെന്നും അല്ലാത്തവര്‍ക്ക് മൂന്ന് രൂപയാണെന്നുമായിരുന്നു വിശദീകരണം. ജീവനക്കാരോട് പറഞ്ഞുതളര്‍ന്ന കുട്ടികള്‍ തിരികെ മടങ്ങുകയായിരുന്നു. രണ്ട് രൂപയെന്ന് എഴുതി വച്ചിരുന്ന ബോര്‍ഡ് മറച്ച നിലയിലാണ്. അതേസമയം രണ്ട് രൂപയാണ് അല്ലാത്തവര്‍ക്ക് മൂന്ന് രൂപയാണെന്നുമായിരുന്നു വിശദീകരണം.

ജീവനക്കാരോട് പറഞ്ഞുതളര്‍ന്ന കുട്ടികള്‍ തിരികെ മടങ്ങുകയായിരുന്നു. രണ്ട് രൂപയെന്ന് എഴുതി വച്ചിരുന്ന ബോര്‍ഡ് മറച്ച നിലയിലാണ്. അതേസമയം രണ്ട് രൂപയാണ് അംഗീകരിച്ച നിരക്കെന്ന് മ്യൂസിയം അധികൃതര്‍ പറഞ്ഞു.

സ്‌ത്രീകളുടെ ടോയ്‌ലെറ്റില്‍ ബക്കറ്റില്ലെന്നാണ് മറ്റൊരു പരാതി. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തേക്കും മൃഗശാലയിലേക്കും ആയിരക്കണക്കിന് സ്‌ത്രീകളാണ് ദിവസവുമെത്തുന്നത്. ഒരു മഗ് മാത്രമാണ് ടോയ്‌ലെറ്റില്‍ വച്ചിരിക്കുന്നത്. കഴിഞ്ഞദിവസം വൈകിട്ട് പൈപ്പിലെ വെള്ളവും മുടങ്ങി. വെള്ളമില്ലെന്ന മുന്നറിയിപ്പ് നല്‍കാനോ ബദല്‍ സംവിധാനമൊരുക്കാനോ അധികൃതര്‍ തയ്യാറായിരുന്നില്ല.

മ്യൂസിയം വളപ്പില്‍ ഷീ ടോയ്‌ലെറ്റ് സ്ഥാപിച്ചതോടെ സുലഭ് ടോയ്‌ലെറ്റില്‍ കയറുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നഷ്‌ടം മറികടക്കാനാണ് പകല്‍ക്കൊള്ള നടത്തുന്നതെന്നാണ് ആക്ഷേപം. കൊവിഡിനുശേഷം മികച്ച വരുമാനം നേടി മ്യൂസിയവും മൃഗശാലയും പ്രവര്‍ത്തിക്കുമ്ബോള്‍ സുലഭ് ടോയ്‌ലെറ്റിന്റെ പ്രവര്‍ത്തനം പൊതുജനത്തിന് കല്ലുകടിയാകുകയാണ്.