Friday, April 24, 2026

പുതുതായി 68 ബിവറേജസുകള്‍ : സര്‍ക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിച്ച്‌ പിണറായി സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ക്ക് മദ്യലൈസന്‍സ് നല്‍കിയതിനെതിരെ സമരം ചെയ്ത് അധികാരത്തില്‍ വന്ന ഇടതുമുന്നണി ഇതാ കേരളത്തില്‍ മദ്യപ്പുഴയൊഴുക്കുന്നതില്‍ മത്സരിക്കുന്നു.

video
play-sharp-fill

ഇപ്പോള്‍ 68 ബിവറേജസുകള്‍ പുതുതായി അനുവദിക്കും. ഇവ ഘട്ടം ഘട്ടമായാണ് തുറക്കുക. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

സര്‍ക്കാരിന് നികുതി വരുമാനം നേടിത്തരുന്ന ഉപാധിയായതിനാല്‍ മദ്യത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍. 14 ജില്ലകളിലും പുതിയ ബിവറേജസ് വില്‍പനശാലകള്‍ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി ആരംഭിക്കുന്ന ബിവറേജസുകളുടെ എണ്ണം താഴെപ്പറയും വിധമാണ്: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2.

തിരക്ക് കുറയ്ക്കാന്‍ 170 ബിവറേജ് ഔട്ട്‌ലെറ്റുകള്‍ അനുവദിക്കണമെന്നതാണ് ബെവ്‌കോയുടെ ആവശ്യം. എന്തായാലും തല്‍ക്കാലം 68 എണ്ണം അനുവദിച്ചിരിക്കുകയാണ്.