play-sharp-fill

പട്ടുമെത്തയിൽ കിടന്നുറങ്ങിയിരുന്ന ബിനു ജോസ് ഇന്നലെ കിടന്നത് കോട്ടയം സബ് ജയിലിലെ സിമൻ്റ് തറയിൽ കൊതുക് കടിയും കൊണ്ട്; കൈക്കൂലിക്കാരിയുടെ പേരിൽ കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന രേഖയുണ്ടാക്കി പണം തട്ടിയതടക്കം നിരവധി അഴിമതി കഥകൾ; ബിനുവിന് ചങ്ങനാശ്ശേരിയിൽ മാത്രം ഒൻപതിടത്ത് ഭൂമി; ചങ്ങനാശ്ശേരിയിലും, പാമ്പാടിയിലും, കുമളിയിലും ജോലി ചെയ്തപ്പോഴും ക്രമക്കേട് കാണിച്ചു; റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊള്ളക്കാരിയുടെ അതിമോഹത്തിന് വിജിലൻസ് കൊടുത്തത് എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ കോട്ടയം: കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന് കാട്ടി പണം തട്ടിയതുള്‍പ്പെടെ നിരവധി അഴിമതികള്‍ കഥകളാണ് ബിനു ജോസ് എന്ന സര്‍ക്കാർ ഉദ്യോഗസ്ഥ കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലായതോടെ പുറത്താക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറായ ശ്രീമതി ബിനു ജോസ് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബിനു ജോസിനെ സസ്പെക്ടഡ് 2 ആക്കി നടപടികള്‍ക്ക് ശുപാ‍ര്‍ശ ചെയ്തത്. 2015 ല്‍ […]

നടൻ വിജയ് ബാബുവിന്റെ സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു; സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിച്ചിരുന്നു; സിനിമാ മോഹവുമായെത്തുന്ന യുവതികളെ ഇതിനായി ദുരുപയോഗിച്ചിരുന്നതായി സൂചന; ബ്ലൂ കോർണർ നോട്ടിസും, ഇന്റർപോളിന്റെ സഹായവുമുൾപ്പെടെ നടനെ പൂട്ടാൻ കച്ചകെട്ടി പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി വിജയ് ബാബു സിനിമ നിർമാണക്കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലും പൊലീസ് അന്വേഷണം തുടങ്ങി. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും ഇത്തരം വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനകളുണ്ട്. സമ്പന്നരായ പ്രവാസികളെ സ്വാധീനിച്ചു സിനിമാ നിർമാണത്തിനു പ്രേരിപ്പിക്കാൻ വിജയ് ബാബു സിനിമാ മോഹവുമായെത്തുന്ന യുവതികളെ ദുരുപയോഗിച്ചതിന്റെ തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. വിനോദചാനലിലെ ഉദ്യോഗസ്ഥനായിരിക്കെ മലയാള സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങിയതിൽ വിജയ് ബാബു […]

റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തും

സ്വന്തം ലേഖിക കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ റിഫയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് പുറത്തെടുക്കുക. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തഹസില്‍ദാര്‍മാരുടെ സാന്നിദ്ധ്യത്തിലായിരിക്കും നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം കഴിയുന്നതോടെ സത്യം പുറത്തുവരുമെന്ന് റിഫയുടെ മാതാവ് പ്രതികരിച്ചു. മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, […]

കെ ജി എഫ് കാണാനെത്തി സീറ്റിനെ ചൊല്ലി തമ്മിലടി; നെടുങ്കണ്ടത്ത് മൂന്ന് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ ഇടുക്കി: സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിനിമാ തീയേറ്ററില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. തമ്മിലടിയില്‍ പരുക്കേറ്റ പാറത്തോട് പറപ്പില്‍ സുമേഷിന്റെ (31) പരാതിയെ തുടര്‍ന്ന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. നെടുങ്കണ്ടം കുളത്തുരാത്ത് അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഈസ്റ്റര്‍ ദിനത്തില്‍ നെടുങ്കണ്ടം ജീ സിനിമാസില്‍ കെജിഎഫ് ചാപ്റ്റര്‍ 2 കാണാന്‍ എത്തിയതായിരുന്നു യുവാക്കള്‍. തീയേറ്ററില്‍ നിന്ന് നേരിട്ട് ടിക്കറ്റെടുത്ത് അകത്തുകയറിയ ഇവരുടെ സീറ്റുകളില്‍ മറ്റ് ആളുകള്‍ ഇരിക്കുന്നത് കണ്ടതിനെത്തുടര്‍ന്നാണ് […]

വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പ്പന; 51കാരന്‍ എക്‌സൈസ് പിടിയില്‍

സ്വന്തം ലേഖകൻ തൃശൂര്‍: വീട്ടില്‍ ബാര്‍ മോഡലില്‍ മദ്യ വില്‍പ്പന നടത്തിയിരുന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കല്ലൂര്‍ സ്വദേശി റെജിയാണ് (51) അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 21.4 ലിറ്റര്‍ മദ്യം കണ്ടെടുത്തു. വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിച്ച്‌ റെജി എന്നും പുലര്‍ച്ചെ മുതല്‍ വീട്ടില്‍ മദ്യവില്‍പ്പന നടത്തിയിരുന്നുവെന്ന് ഇരിങ്ങാലക്കുട എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോട്ടയം നഗരത്തിൽ പുതിയ ട്രാഫിക് സംവിധാനം; റൗ​ണ്ടാ​ന പൊ​ളി​ച്ചു​നീ​ക്കി പ​ക​രം ബ​ക്ക​റ്റ് ചലഞ്ച്

സ്വന്തം ലേഖകൻ കോ​ട്ട​യം: ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ബ​ക്ക​റ്റ്. ഏ​റെ തി​ര​ക്കു​ള്ള നാ​ഗമ്പടം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നാ​യി ബ​ക്ക​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. നെ​ഹ്റു സ്റ്റേ​ഡി​യം- റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പു റോ​ഡ് ചേ​രു​ന്ന ഈ ​ഭാ​ഗ​ത്ത് മൂ​ന്നു വ​ശ​ത്തു​നി​ന്നും എ​പ്പോ​ഴും വാ​ഹ​ങ്ങ​ള്‍ എ​ത്തു​ന്ന സ്ഥ​ല​മാ​ണ്. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​നാ​പ​ക​ടം ഇ​വി​ടെ പ​തി​വാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ല്ല വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ തോ​ന്നും പ​ടി ക​യ​റി […]

സംസ്ഥാനത്ത് കന്നുകാലി വ്യാപാരം സർക്കാരിന്റെ നിയന്ത്രണത്തിലാകുന്നു; ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വരുന്ന​തി​നു ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാക്കുന്നു; അ​​തി​​ര്‍​​ത്തി ചെ​​ക്ക് പോ​​സ്റ്റു​​ക​​ളി​​ലെ പേ​​രി​​നു​​ള്ള പ​​രി​​ശോ​​ധ​​നയ്ക്ക് പൂട്ടു വീഴുന്നു

സ്വന്തം ലേഖകൻ കോ​​ട്ട​​യം: ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്നും ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടവരു​​ന്ന​​തി​​നു ലൈ​​സ​​ന്‍​​സ് നി​​ര്‍​​ബ​​ന്ധ​​മാ​​ക്കി വ്യാ​​പാ​​രം നി​​യ​​ന്ത്രി​​ക്കാ​​ന്‍ സ​​ര്‍​​ക്കാ​​ര്‍ ഒ​​രു​​ങ്ങു​​ന്നു. ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, ക​​ര്‍​​ണാ​​ട​​ക എ​​ന്നി​​വി​​ടി​​ങ്ങ​​ളി​​ല്‍​​നി​​ന്നാ​​ണു ക​​ന്നു​​കാ​​ലി​​ളെ കൂ​​ടു​​ത​​ലാ​​യി സം​​സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​ക്കു​​ന്ന​​ത്. യ​​ഥേ​​ഷ്ടം ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു പ​​ക​​രം ര​​ജി​​സ്ട്രേ​​ഷ​​നും ലൈ​​സ​​ന്‍​​സും നി​​ര്‍​​ബ​​ന്ധ​​മാ​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണു മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ്. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് എം എ സലീമുമായി നടന്ന ചർച്ചയിലാണ് തിരുമാനം ഇ​​തി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി 70 വ്യാ​​പാ​​രി​​ക​​ള്‍ ര​​ജി​​സ്ട്രേ​​ഷ​​ന്‍ സ്വ​​ന്ത​​മാ​​ക്കി ലൈ​​സ​​ന്‍​​സ് നേ​​ടു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു. നി​​ല​​വി​​ല്‍ ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​​നി​​ന്ന് ആ​​ര്‍​​ക്കും ക​​ന്നു​​കാ​​ലി​​ക​​ളെ കൊ​​ണ്ടു​​വ​​രാ​​ന്‍ ക​​ഴി​​യും. അ​​തി​​ര്‍​​ത്തി […]

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയുടെ വർധനവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. 14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറുകളുടെ വില 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു.

യുഎഇയില്‍ മലയാളി നഴ്സ് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ വാഹനാപകടത്തില്‍ മരിച്ചു

സ്വന്തം ലേഖകൻ അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോള്‍(36) ആണ് മരിച്ചത്. മെയ് 3ന് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ ജബല്‍ ജെയ്സ് മലനിരകള്‍ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ടിന്റു പോളും ഭര്‍ത്താവ് കൃപ ശങ്കര്‍, ഇവരുടെ മക്കളായ കൃതിന്‍ ശങ്കര്‍(10), ആദിന്‍ ശങ്കര്‍, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിനെ റാസല്‍ഖൈമയിലെ അല്‍ സഖര്‍ ​ആശുപത്രിയില്‍ […]

പാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 50 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച്‌ പാചകവാതകവില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്‍റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച്‌ ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് […]