പട്ടുമെത്തയിൽ കിടന്നുറങ്ങിയിരുന്ന ബിനു ജോസ് ഇന്നലെ കിടന്നത് കോട്ടയം സബ് ജയിലിലെ സിമൻ്റ് തറയിൽ കൊതുക് കടിയും കൊണ്ട്; കൈക്കൂലിക്കാരിയുടെ പേരിൽ കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന രേഖയുണ്ടാക്കി പണം തട്ടിയതടക്കം നിരവധി അഴിമതി കഥകൾ; ബിനുവിന് ചങ്ങനാശ്ശേരിയിൽ മാത്രം ഒൻപതിടത്ത് ഭൂമി; ചങ്ങനാശ്ശേരിയിലും, പാമ്പാടിയിലും, കുമളിയിലും ജോലി ചെയ്തപ്പോഴും  ക്രമക്കേട് കാണിച്ചു;  റിട്ടയർ ചെയ്യാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ  കൊള്ളക്കാരിയുടെ അതിമോഹത്തിന് വിജിലൻസ് കൊടുത്തത് എട്ടിൻ്റെ പണി

സ്വന്തം ലേഖകൻ

കോട്ടയം: കൊടുക്കാത്ത ശമ്പളം കൊടുത്തെന്ന് കാട്ടി പണം തട്ടിയതുള്‍പ്പെടെ നിരവധി അഴിമതികള്‍ കഥകളാണ് ബിനു ജോസ് എന്ന സര്‍ക്കാർ ഉദ്യോഗസ്ഥ കോട്ടയത്ത് കൈക്കൂലിക്കേസിൽ പിടിയിലായതോടെ പുറത്താക്കുന്നത്.

മൈനര്‍ ഇറിഗേഷന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറായ ശ്രീമതി ബിനു ജോസ് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ജനസേചന പദ്ധതിയുമായി ബന്ധപ്പെട്ട് തോട് നവീകരണ ഫണ്ടിലെ അപാകതകള്‍ വിജിലന്‍സ് ഫെബ്രുവരിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ബിനു ജോസിനെ സസ്പെക്ടഡ് 2 ആക്കി നടപടികള്‍ക്ക് ശുപാ‍ര്‍ശ ചെയ്തത്.

2015 ല്‍ ചങ്ങനാശ്ശേരിയില്‍ സെക്ഷന്‍ ഓഫീസറായിരിക്കെ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തതിന് പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ എന്ന ശിക്ഷണ നടപടിയും സ്വീകരിച്ചു. കുമളി സെക്ഷന്റെ ചാ‍ര്‍ജ് കൂടി ഉണ്ടായിരുന്നതിനാല്‍ ആ ഓഫീസിലെ സ്വീപ്പര്‍ അവധിയില്‍ പോയ കാലത്ത് കൊടുക്കാത്ത ശമ്പളം കൊടുത്തതായി രേഖയുണ്ടാക്കി പണം തട്ടിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.

പെനാള്‍ട്ടി ഓഫ് സെന്‍ഷുവര്‍ സ്വീകരിച്ചിട്ടും ഫലമുണ്ടായില്ല, ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നത് നിര്‍ബാധം തുടര്‍ന്നുവെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബിനു ജോസിനെതിരെ നിരവധി കരാറുകാര്‍ പരാതിയുമായി എത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

ചങ്ങനാശ്ശേരി സബ് റജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥയുടേയും ബന്ധുക്കളുടേയും പേരില്‍ ഒന്‍പത് സ്ഥലങ്ങളില്‍ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ചും ഇവ വാങ്ങിയ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കും. സമീപ കാലങ്ങളില്‍ ബിനു ജോസ് കൈകാര്യം ചെയ്ത ഫയലുകളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം തുടങ്ങി.

കരാര്‍ ജോലികള്‍ക്ക് സെക്യൂരിറ്റി നല്‍കിയ രണ്ട് ലക്ഷത്തിലധികം രൂപ തിരിച്ചു നല്‍കാനാണ് ബിനു ജോസ് കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയത്. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ ബിനുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. റിമാന്റിലായ ബിനു ജോസിനെ കോട്ടയം സബ് ജയിലിലേക്ക് മാറ്റി.