
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിച്ച് പാചകവാതകവില വീണ്ടും കൂട്ടി.
ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും.
വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞാഴ്ച കൂട്ടിയിരുന്നു. 102 രൂപ 50 പൈസയുടെ വര്‍ദ്ധനവാണുണ്ടായത്. ഇതോടെ പത്തൊന്‍പത് കിലോ ഭാരമുള്ള സിലിണ്ടറിന് 2355.50 രൂപയായി. 250 രൂപയാണ് ഏപ്രിലില്‍ കൂട്ടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാര്‍ഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്നു ജനങ്ങള്‍ക്ക് വലിയ തരിച്ചടിയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനയും.







