റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തും

റിഫ മെഹ്നുവിന്റെ ദുരൂഹ മരണം; മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്‌റ്റ്‌മോര്‍ട്ടം നടത്തും

സ്വന്തം ലേഖിക

കോഴിക്കോട്: ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കാക്കൂര്‍ പാവണ്ടൂര്‍ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കിയ റിഫയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് പുറത്തെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടവും ആന്തരികാവയവങ്ങളുടെ രാസപരിശോധനയും നടത്തും. തഹസില്‍ദാര്‍മാരുടെ സാന്നിദ്ധ്യത്തിലായിരിക്കും നടപടികള്‍.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്നത്.
പോസ്റ്റ്‌മോര്‍ട്ടം കഴിയുന്നതോടെ സത്യം പുറത്തുവരുമെന്ന് റിഫയുടെ മാതാവ് പ്രതികരിച്ചു.

മകള്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും, നീതി കിട്ടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താമരശ്ശേരി ഡി വൈ എസ് പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.