Spread the love

സ്വന്തം ലേഖകൻ
അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോള്‍(36) ആണ് മരിച്ചത്.

video
play-sharp-fill

മെയ് 3ന് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ ജബല്‍ ജെയ്സ് മലനിരകള്‍ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു.

ടിന്റു പോളും ഭര്‍ത്താവ് കൃപ ശങ്കര്‍, ഇവരുടെ മക്കളായ കൃതിന്‍ ശങ്കര്‍(10), ആദിന്‍ ശങ്കര്‍, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിനെ റാസല്‍ഖൈമയിലെ അല്‍ സഖര്‍ ​ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് മരിക്കുന്നത്.മറ്റുള്ളവരും ഇവിടെ ചികിത്സയിലാണ്. റാസല്‍ഖൈമയിലെ അല്‍ ഹംറ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോള്‍.