കോട്ടയം നഗരത്തിൽ പുതിയ ട്രാഫിക് സംവിധാനം; റൗ​ണ്ടാ​ന പൊ​ളി​ച്ചു​നീ​ക്കി പ​ക​രം ബ​ക്ക​റ്റ് ചലഞ്ച്

കോട്ടയം നഗരത്തിൽ പുതിയ ട്രാഫിക് സംവിധാനം; റൗ​ണ്ടാ​ന പൊ​ളി​ച്ചു​നീ​ക്കി പ​ക​രം ബ​ക്ക​റ്റ് ചലഞ്ച്

സ്വന്തം ലേഖകൻ

കോ​ട്ട​യം: ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള പു​തി​യ സം​വി​ധാ​ന​മാ​ണ് ബ​ക്ക​റ്റ്.

ഏ​റെ തി​ര​ക്കു​ള്ള നാ​ഗമ്പടം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പ് റോ​ഡ് ചേ​രു​ന്ന ഭാ​ഗ​ത്താ​ണ് ട്രാ​ഫി​ക് സം​വി​ധാ​ന​ത്തി​നാ​യി ബ​ക്ക​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെ​ഹ്റു സ്റ്റേ​ഡി​യം- റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡി​ല്‍ കു​ര്യ​ന്‍ ഉ​തു​പ്പു റോ​ഡ് ചേ​രു​ന്ന ഈ ​ഭാ​ഗ​ത്ത് മൂ​ന്നു വ​ശ​ത്തു​നി​ന്നും എ​പ്പോ​ഴും വാ​ഹ​ങ്ങ​ള്‍ എ​ത്തു​ന്ന സ്ഥ​ല​മാ​ണ്. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​നാ​പ​ക​ടം ഇ​വി​ടെ പ​തി​വാ​ണ്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ല്ല വാ​ഹ​ന​ത്തി​ര​ക്കാ​യി​രു​ന്നു. റൗ​ണ്ടാ​ന ഇ​ല്ലാ​ത്ത​തു മൂ​ലം വാ​ഹ​ന​ങ്ങ​ള്‍ തോ​ന്നും പ​ടി ക​യ​റി വ​രു​ക​യാ​ണ്. ഇ​തു മൂ​ലം എ​പ്പോ​ഴും ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും വാ​ഹ​ന അ​പ​ക​ട​വും പ​തി​വാ​കു​ന്നു.

റൗ​ണ്ടാ​ന സ്ഥാ​പി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നോ​ടു പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. രാ​ത്രി​കാ​ല​ത്താ​ണ് അ​പ​ക​ടം കൂ​ടു​ത​ല്‍. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി വ​ച്ചി​രി​ക്കു​ന്ന ബ​ക്ക​റ്റു​ക​ള്‍ ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന​ത്.