കൊവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പരോളിൽ വിട്ട തടവുകാരിൽ പകുതി പേരും ഇപ്പോഴും പുറത്ത്; പരോളിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ ടിപി കേസ് പ്രതികളും; ജയിലിനുള്ളിൽ പ്രതിഷേധം ചർച്ചയാകുന്നു…

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞെങ്കിലും സർക്കാരിന് പല തീരുമാനങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നു.ജയിലുകളിലും കൊവിഡ് വ്യാപനം വർധിച്ചതോടെ സർക്കാർ പരോളിൽ വിട്ട 1206 ലേറെ തടവുകാരിൽ പകുതി പേരും തിരിച്ചെത്തിയില്ല. സർക്കാരിന് പുതിയ വെല്ലുവളിയാണ് ഇത്. ആരൊക്കെയാണ് പുറത്തു നിൽക്കുന്നതെന്ന കണക്ക് സർക്കാർ പരസ്യമാക്കിയിട്ടില്ല.എന്നാൽ, ടിപി കേസ് പ്രതികളും പുറത്തുണ്ടെന്നാണ് സൂചന. 120 ദിവസത്തെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാർ തിരികെ പ്രവേശിക്കണമെന്നു കഴിഞ്ഞ 26 നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്ന് 620 പേർ വിവിധ സെൻട്രൽ ജയിലുകളിൽ മടങ്ങിയെത്തി. എന്നാൽ 586 […]

ഗൾഫിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ അരുൺ ഭാര്യവീട്ടിലെത്തിയത് വസ്തുവിൽക്കുന്നുണ്ടെന്ന് അറിഞ്ഞ്; സ്വത്തിന് വേണ്ടി മകളെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് നിന്ന സുനിലിനെ മരുമകൻ കുത്തിയത് അരയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച്; ഓട്ടോറിക്ഷത്തൊഴിലാളിയായ സുനിലിന്റെയും മകന്റെയും കൊലപാതകം അരുൺ നടത്തിയത് മദ്യലഹരിയിലെന്ന് പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മുടവുൻമൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകൻ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. […]

മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്ന് കണക്കു കൂട്ടൽ; ജലനിരപ്പ് നിയന്ത്രിക്കാൻ വൈദ്യുതി ഉത്പാദനം പരമാവധി നടത്താൻ തയ്യാറെടുത്ത് കെഎസ്ഇബി; പത്തനംതിട്ടയിലെ രണ്ട് നദികളും പ്രളയ ഭീതിയുടെ വക്കിൽ; വൈദ്യുതി ഉൽപാദനം എത്ര ഉയർത്തിയാലും മഴ തുടർന്നാൽ ചെറുതോണിയിലെ ഷട്ടർ തുറക്കേണ്ടി വരും

സ്വന്തം ലേഖകൻ ഇടുക്കി:ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കില്ല. അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാൻ കേന്ദ്ര ജല കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നൽകി. നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ […]

കേരളകലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതാദ്യം; കഥകളി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവായി; നീക്കിവെച്ചത് നാല് സീറ്റുകൾ

സ്വന്തം ലേഖകൻ തൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവായി. 90 വർഷമായി കലാമണ്ഡലം നിലവിൽ വന്നിട്ട്. എന്നാൽ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാൻ പെൺകുട്ടികൾക്കും അവസരം ലഭിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാൻസലർ പുറത്തിറക്കി. എട്ടാം ക്ലാസിൽ കഥകളി വടക്കൻ കളരിയിലും തെക്കൻ കളരിയിലും രണ്ട് വീതം സീറ്റുകളിലാണ് പെൺകുട്ടികൾക്ക് പ്രവേശം.

നരേന്ദ്രമോദിയുടെ 71-ാം വയസിന്റെ ആഘോഷത്തിൽ 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി; ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് കൊച്ചിയിൽ ഇന്ന് വാഹനങ്ങൾക്ക് സൗജന്യ ഇന്ധന വിതരണം

സ്വന്തം ലേഖകൻ കൊച്ചി : ഇന്ധനവില വില റെക്കോർഡ് കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി. വർധിക്കുന്ന ഇന്ധന വിലയിൽ ജനം പൊരുതി മുട്ടുമ്പോൾ ഇന്ന് കൊച്ചിയിൽ സൗജന്യമായി ഇന്ധന വിതരണം നടത്തുകയാണ് എറണാകുളം ജില്ലാ കമ്മിറ്റി. പ്രതിഷേധ സമരത്തിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ് സൗജന്യമായി ഇന്ധനം നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മോദിയുടെ 71 വയസിന്റെ അഖ്‌ഷം നടക്കുമ്പോൾ 71 ലിറ്റർ ഇന്ധനം സൗജന്യമായി നൽകികൊണ്ടാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നത്. […]

അപൂർവങ്ങളിൽ അപൂർവം; സാഹചര്യ തെളിവുകൾ നിർണായകമായ കേസിൽ സൂരജിന് ലഭിക്കുക വധശിക്ഷയോ? ഉത്രവധക്കേസിൽ വിധി ഇന്ന്; വിധി പ്രസ്താവിക്കുക രാവിലെ 11 ന്

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ സ്വദേശിനി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിനുള്ള ശിക്ഷ കോടതി ഇന്ന് പ്രസ്താവിക്കും. രാവിലെ 11 നാണ് വിധി പ്രസ്താവം. പ്രതി സൂരജ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. നാല് വകുപ്പുകൾ അനുസരിച്ചാണ് സൂരജ് കുറ്റക്കാരനാണെന്നാണ് കോടതി പ്രസ്താവിച്ചത്. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുമെന്ന് പ്രസ്താവിച്ചിരുന്നങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി […]

വിവരാവകാശ അപേക്ഷകള്‍ക്ക് ഉടന്‍ മറുപടി; പഞ്ചായത്ത് വകുപ്പില്‍ അധികാരികളെ പുനര്‍നിര്‍ണയിച്ചു; നിയമത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ നടപടികള്‍ സ്വീകരിക്കും; എം.വി.ഗോവിന്ദൻ

സ്വന്തം ലേഖിക തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് ഇനി സമയബന്ധിതമായി മറുപടി ലഭിക്കും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കാൻ പഞ്ചായത്ത് വകുപ്പില്‍ അപ്പീല്‍ അധികാരികളെയും സ്‌റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും സ്‌റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും പുനര്‍ നിര്‍ണയിച്ചുവെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നേരത്തെ ഗ്രാമപഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്നു സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. പുതിയ ഉത്തരവിലൂടെ ജൂനിയര്‍ സൂപ്രണ്ടോ, ഹെഡ് ക്ലാര്‍ക്കോ ആ പദവിയിലേക്ക് വരും. ഗ്രാമ പഞ്ചായത്തുകളില്‍ സ്‌റ്റേറ്റ് […]

സംസ്ഥാനത്ത് ഇന്ന് 7823 പേര്‍ക്ക് കോവിഡ്; 106 മരണങ്ങൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.09; 752 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന 12,490 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7823 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട് 227, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച ക്ലാസോടെ അധ്യയനത്തുടക്കം; ക്യാമ്പസുകളില്‍ കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കും; വിനോദയാത്രകള്‍ അനുവദിക്കില്ല; പുതിയ ചിട്ടകളുമായി ഒക്ടോബർ 18ന് കോളേജുകൾ പൂര്‍ണമായി തുറക്കുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: കോവിഡ് ചട്ടം പാലിച്ച് പുതിയ ചിട്ടകളുമായി ഒക്ടോബർ 18ന് കോളേജ് പൂര്‍ണമായി തുറക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും നേരത്തെ ഇറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തില്‍ അക്കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാം. പ്രിന്‍സിപ്പല്‍മാരെ പങ്കെടുപ്പിച്ച്‌ നടത്തിയ യോഗത്തില്‍ മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദേശങ്ങള്‍ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദമായ ക്ലാസോടെയാണ് അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും ക്ലാസുകള്‍ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ പരാതിപരിഹാര സെല്ലിന്റെയും മറ്റും […]

കനത്ത മഴ തുടരുന്നു; കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ്; ഇത്തിക്കരയാറിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യത; അപകട നിലയ്ക്കും മുകളിലാണ് നദിയുടെ ഒഴുക്ക്; ആറു നദികള്‍ കരകവിയാന്‍ സാധ്യത

സ്വന്തം ലേഖിക ന്യൂഡെല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി കേന്ദ്ര ജല കമ്മിഷന്‍. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ഇത്തിക്കരയാറിൽ രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാര്‍ ഒഴുകുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്. […]