ഗൾഫിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ അരുൺ ഭാര്യവീട്ടിലെത്തിയത് വസ്തുവിൽക്കുന്നുണ്ടെന്ന് അറിഞ്ഞ്; സ്വത്തിന് വേണ്ടി മകളെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടിലുറച്ച് നിന്ന സുനിലിനെ മരുമകൻ കുത്തിയത് അരയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച്; ഓട്ടോറിക്ഷത്തൊഴിലാളിയായ സുനിലിന്റെയും മകന്റെയും കൊലപാതകം അരുൺ നടത്തിയത് മദ്യലഹരിയിലെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനിൽ, മകനായ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ മരുമകൻ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തിരുവനന്തപുരം മുടവുൻമൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭർത്താവാണ് അരുൺ. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുൺ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകൻ അഖിലിനേയും കുത്തുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

പ്രതി അരുൺ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കത്തിയാക്രമണത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൂജപ്പുര ജംഗ്ഷനിൽ വെച്ച് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. സുനിലിന്റെ അഖിലിന്റേയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനിൽ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു.ഇവരെ തിരികെ കൊണ്ടുപോകാനായി അരുൺ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. എന്നാൽ ബന്ധം തുടരാൻ താൽപര്യമില്ലെന്നു സുനിൽ പറഞ്ഞതു പ്രകോപനത്തിനു കാരണമായി എന്നാണ് സൂചന. ഇതിനൊപ്പം സ്വത്ത് വിഷയത്തിലെ ചർച്ചകളും ഇവിടെ നടന്നു. സ്വത്തിന് വേണ്ടിയാണ് മകളെ കൊണ്ടു പോകാൻ ശ്രമിക്കുന്നതെന്ന നിഗമനത്തിലായിരുന്നു സുനിൽ. അതുകൊണ്ട് കൂടിയാണ് ശക്തമായി ഈ നീക്കത്തെ എതിർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുൺ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണു കുത്തേറ്റത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണ് കുത്തേറ്റത്.

വാടകയ്ക്ക് താമസിക്കുകയാണ് സുനിൽ. ഓട്ടോറിക്ഷ ഓടിച്ചാണ് സുനിൽ കുടുംബം പോറ്റുന്നത്. സുനിലിന്റെ മകളും മരുമകൻ അരുണും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു. ബന്ധം വഷളായതിനെ തുടർന്ന് സുനിലിന്റെ മകൾ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇന്ന് വൈകീട്ട് സുനിലിന്റെ വീട്ടിൽ വന്ന് മകളെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ അരുണുമായുള്ള ബന്ധത്തിന് മകൾക്ക് താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ച് പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സിഐ.ടി.യു തൊഴിലാളിയാണ് സുനിൽ. സുനിലിന്റെ മരുമകനും മുട്ടത്തറ സ്വദേശിയുമായ അരുണിന്റെ കുടുംബം മുടവന്മുകളിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സുനിലിന്റെ മകൾ അപർണയും അരുണും തമ്മിൽ ഏറെ നാളായി അകൽച്ചയിലായിരുന്നു. അരുണിന്റെ മദ്യപാനമായിരുന്നു പ്രശ്നം. ഇതേത്തുടർന്ന് അപർണ അരുണിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് താമസം മാറ്റി. ഇന്നലെ വൈകിട്ട് സുനിലിന്റെ വീട്ടിൽവന്ന് അപർണയെ തിരികെ തന്റെ കൂടെ വിടണമെന്ന് അരുൺ ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരാൻ താത്പര്യമില്ലെന്നും വിവാഹമോചനത്തിന് തീരുമാനിച്ചതായും സുനിലും മകളും ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പ്രകോപനമായത്.

ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവർഷമായി മുടവന്മുകളിൽ വാടകക്ക് താമസിക്കുകയാണ്. വിദേശത്ത് ജോലിയുള്ള അഖിൽ ദിവസങ്ങൾ മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുൺ ബുധനാഴ്‌ച്ച നടക്കുന്ന സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിൽ ഇരുവരും തമ്മിൽ കൈയാങ്കളി നടക്കുകയും അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അരുൺ അഖിലിനെ കുത്തുകയുമായിരുന്നെന്ന് അയൽവാസികൾ പറയുന്നു.

ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേൽക്കുന്നത്. മദ്യലഹരിയിൽ ആയതിനാൽ അരുണിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.