കൊവിഡ് പ്രതിസന്ധിക്കിടെ  സർക്കാർ പരോളിൽ വിട്ട തടവുകാരിൽ പകുതി പേരും ഇപ്പോഴും പുറത്ത്; പരോളിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ ടിപി കേസ് പ്രതികളും; ജയിലിനുള്ളിൽ പ്രതിഷേധം ചർച്ചയാകുന്നു…

കൊവിഡ് പ്രതിസന്ധിക്കിടെ സർക്കാർ പരോളിൽ വിട്ട തടവുകാരിൽ പകുതി പേരും ഇപ്പോഴും പുറത്ത്; പരോളിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ ടിപി കേസ് പ്രതികളും; ജയിലിനുള്ളിൽ പ്രതിഷേധം ചർച്ചയാകുന്നു…

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞെങ്കിലും സർക്കാരിന് പല തീരുമാനങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നു.ജയിലുകളിലും കൊവിഡ് വ്യാപനം വർധിച്ചതോടെ സർക്കാർ പരോളിൽ വിട്ട 1206 ലേറെ തടവുകാരിൽ പകുതി പേരും തിരിച്ചെത്തിയില്ല. സർക്കാരിന് പുതിയ വെല്ലുവളിയാണ് ഇത്. ആരൊക്കെയാണ് പുറത്തു നിൽക്കുന്നതെന്ന കണക്ക് സർക്കാർ പരസ്യമാക്കിയിട്ടില്ല.എന്നാൽ, ടിപി കേസ് പ്രതികളും പുറത്തുണ്ടെന്നാണ് സൂചന.

120 ദിവസത്തെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാർ തിരികെ പ്രവേശിക്കണമെന്നു കഴിഞ്ഞ 26 നാണ് സർക്കാർ ഉത്തരവിട്ടത്. തുടർന്ന് 620 പേർ വിവിധ സെൻട്രൽ ജയിലുകളിൽ മടങ്ങിയെത്തി. എന്നാൽ 586 പേർ തിരിച്ചു കയറിയിട്ടില്ല. ഇതിനു പുറമേ 10 വർഷത്തിൽ താഴെ ശിക്ഷയുള്ള നൂറിലേറെ തടവുകാർക്കും ഉന്നതാധികാര സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോളും ജാമ്യവും നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്ക് ഈ മാസം 31 വരെ സുപ്രീം കോടതി പരോൾ നീട്ടി നൽകി. ആ ഉത്തരവു തങ്ങൾക്കും ബാധകമാണെന്നു പറഞ്ഞാണു ജീവപര്യന്തം തടവുകാരിൽ പകുതി പേർ ഇപ്പോഴും പുറത്തുനിൽക്കുന്നത്. ഒന്നുകിൽ അവരെ അകത്തെത്തിക്കുക, അല്ലെങ്കിൽ തങ്ങളെയും പരോളിൽ വിടുക ഇതാണു ജയിലിൽ തിരിച്ചെത്തിയവരുടെ ആവശ്യം. ഇതോടെ ജയിലിൽ പ്രതിഷേധവും ശക്തമാകുകയാണ്.