നരേന്ദ്രമോദിയുടെ 71-ാം വയസിന്റെ ആഘോഷത്തിൽ 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി; ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് കൊച്ചിയിൽ ഇന്ന് വാഹനങ്ങൾക്ക് സൗജന്യ ഇന്ധന വിതരണം

നരേന്ദ്രമോദിയുടെ 71-ാം വയസിന്റെ ആഘോഷത്തിൽ 71 ലിറ്റർ ഇന്ധനം സൗജന്യമായി വിതരണം ചെയ്തുകൊണ്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റി; ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് കൊച്ചിയിൽ ഇന്ന് വാഹനങ്ങൾക്ക് സൗജന്യ ഇന്ധന വിതരണം

സ്വന്തം ലേഖകൻ

കൊച്ചി : ഇന്ധനവില വില റെക്കോർഡ് കുതിപ്പ് തുടരുന്ന സാഹചര്യത്തിൽ വേറിട്ട പ്രതിഷേധവുമായി കോൺഗ്രസ് ജില്ലാ കമ്മിറ്റി. വർധിക്കുന്ന ഇന്ധന വിലയിൽ ജനം പൊരുതി മുട്ടുമ്പോൾ ഇന്ന് കൊച്ചിയിൽ സൗജന്യമായി ഇന്ധന വിതരണം നടത്തുകയാണ് എറണാകുളം ജില്ലാ കമ്മിറ്റി. പ്രതിഷേധ സമരത്തിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കാണ് സൗജന്യമായി ഇന്ധനം നൽകുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 71-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. മോദിയുടെ 71 വയസിന്റെ അഖ്‌ഷം നടക്കുമ്പോൾ 71 ലിറ്റർ ഇന്ധനം സൗജന്യമായി നൽകികൊണ്ടാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിക്കുന്നത്. ഇന്നു രാവിലെ 10.30 ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഇന്ധനം വിതരണം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് നേതാവായ മുഹമ്മദ് ഷിയാസ് ഫേസ്ബുക്കിലൂടെ സൗജന്യമായി ഇന്ധന വിതരണം നടത്തുന്ന വിവരം പങ്കുവെച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണ രൂപം:

പ്രധാനമന്ത്രി 71ന്റെ നിറവിൽ …….
അനിയന്ത്രിത ഇന്ധന വിലവർധനവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സൗജന്യ ഇന്ധന വിതരണം.
അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധസൂചകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 വയസിന്റെ ആഘോഷം 71 ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നു.
13 ബുധനാഴ്ച രാവിലെ 10:30നു
ദർബാർ ഹാൾ ഗ്രൗണ്ടിന് സമീപമുള്ള സിവിൽ സപ്ലൈസ് പമ്പിലാണ് ഇരുചക്ര,മുച്ചക്ര വാഹനങ്ങൾക്ക് 71ലിറ്റർ ഇന്ധനം വിതരണം ചെയ്തുകൊണ്ട് പ്രതിഷേധിക്കുന്നത്.