മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ  അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്ന് കണക്കു കൂട്ടൽ; ജലനിരപ്പ് നിയന്ത്രിക്കാൻ വൈദ്യുതി ഉത്പാദനം പരമാവധി നടത്താൻ തയ്യാറെടുത്ത് കെഎസ്ഇബി; പത്തനംതിട്ടയിലെ രണ്ട് നദികളും പ്രളയ ഭീതിയുടെ വക്കിൽ; വൈദ്യുതി ഉൽപാദനം എത്ര ഉയർത്തിയാലും മഴ തുടർന്നാൽ ചെറുതോണിയിലെ ഷട്ടർ തുറക്കേണ്ടി വരും

മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്ന് കണക്കു കൂട്ടൽ; ജലനിരപ്പ് നിയന്ത്രിക്കാൻ വൈദ്യുതി ഉത്പാദനം പരമാവധി നടത്താൻ തയ്യാറെടുത്ത് കെഎസ്ഇബി; പത്തനംതിട്ടയിലെ രണ്ട് നദികളും പ്രളയ ഭീതിയുടെ വക്കിൽ; വൈദ്യുതി ഉൽപാദനം എത്ര ഉയർത്തിയാലും മഴ തുടർന്നാൽ ചെറുതോണിയിലെ ഷട്ടർ തുറക്കേണ്ടി വരും

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി:ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും ഇടുക്കി അണക്കെട്ട് തൽക്കാലം തുറക്കില്ല. അണക്കെട്ട് തൽക്കാലം തുറക്കേണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പ്രളയസാധ്യത കണക്കിലെടുത്ത് ജലനിരപ്പ് പൂർണ സംഭരണ ശേഷിയായ 2403 അടിയിലെത്തിക്കാൻ കേന്ദ്ര ജല കമ്മീഷൻ അനുമതി കെഎസ്ഇബിക്ക് അനുമതി നൽകി.

നിലവിലെ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2389. 78 അടിക്കു മുകളിലാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2397.86 അടിയിലെത്തിയാൽ റെഡ് അലർട്ട് പുറപ്പെടുവിച്ച ശേഷം ജില്ലാ കളക്ടറുടെ അനുമതിയോടെ ഷട്ടർ ഉയർത്തി വെള്ളം തുറന്നു വിടണമെന്നാണ് ചട്ടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നിലവിലെ സാഹചര്യത്തി തുറന്നു വിടേണ്ടി വരില്ലെന്നാണ് കെഎസ്ഇബിയുടെ കണക്കു കൂട്ടൽ. 85 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്. ഓരോ മൂന്നു മണിക്കൂറിലും സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ട് തുറക്കുന്നത് പ്രളയ സാധ്യതയുണ്ടാക്കുമെന്നാണ് കേന്ദ്ര ജലക്കമ്മീഷന്റെ കണക്കു കൂട്ടൽ. അതിനാൽ പരമാവധി സംഭരണ ശേഷിയിലെത്തുന്നതു വരെ തുറക്കേണ്ടെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് 150 ദശലക്ഷം ഘനമീറ്ററിലധികം വെള്ളം കൂടി അണക്കെട്ടിൽ സംഭരിക്കാനാകും.

27.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. 10.27 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കാൻ ഉത്പാദനം പരമാവധി നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ജലനിരപ്പ് 2389.68 അടിയിൽ എത്തി.ഈ നില തുടർന്നാൽ ബുധനാഴ്ച ഉച്ചയോടെ 2390.8 അടി കടക്കും. മഴ തുടർന്നാൽ ഡാം പിന്നേയും ഉയരും. മുല്ലപ്പെരിയാറിലും നല്ല മഴ കിട്ടുന്നുണ്ട്. ഈ ഡാം കൂടി നിറഞ്ഞൊഴുകിയാൽ ഇടുക്കിയിലേക്ക് കൂടതൽ ജലം എത്തും. ഇത് പ്രതിസന്ധിയാകും.

ഇടുക്കിയിൽ നീലജാഗ്രത പുറപ്പെടുവിച്ചാൽ ഡാമിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങും. പിന്നെ ഓരോ ദിവസത്തെയും ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യത്തിന് മുൻകരുതൽ എടുക്കും. റൂൾ കർവ് അനുസരിച്ച് 2390.86 അടിയിൽ നീലജാഗ്രത, 2396.8 അടിയിൽ ഓറഞ്ച് ജാഗ്രത, 2397.8 അടിയിൽ ചുവന്ന ജാഗ്രത എന്നിങ്ങനെയാണ് മുന്നറിയിപ്പ് നൽകേണ്ടത്.

അതിനുമേൽ ജലനിരപ്പുയർന്നാൽ പരമാവധി അനുവദനീയ ശേഷിയായ 2398.86 അടിയിൽ പത്തുദിവസം വരെ പിടിച്ചുനിർത്താം. ചുവന്ന ജാഗ്രത കടന്നാൽ ഇടുക്കി പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിലൊന്നായ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ട് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കേണ്ടിവരും. ഇടുക്കി ആർച്ച് ഡാമിനും കുളമാവ് ഡാമിനും ഷട്ടറുകളില്ല.

ഇടുക്കിയിൽ യെലോ അലർട്ട് നിലനിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ ചില നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കും. പത്തനംതിട്ട ജില്ലയിലും ശക്തികുറഞ്ഞ മഴ ലഭിക്കാനാണു സാധ്യത. പീരുമേട് മലനിരകളിൽ ലഭിക്കുന്ന മഴയുടെ വലിയൊരു പങ്ക് പത്തനംതിട്ട ജില്ലയിലെ 2 നദികളിലേക്കാണ് എത്തുന്നത്. ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ഡാമുകൾ ശേഷിയുടെ 84 ശതമാനത്തിലെത്തി നിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയും ജാഗ്രതയിൽ തന്നെയാണ്.

ഡാമുകളുടെ മഴപ്രദേശത്ത് ശരാശരി 8 സെ.മീ വരെ മെച്ചപ്പെട്ട മഴ ലഭിച്ചതിനാൽ അടുത്ത ദിവസങ്ങളിലും നീരൊഴുക്കു തുടർന്നേക്കും. 4.1 മീറ്ററാണ് പമ്പാനദിയിലെ മാലക്കര സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. മണിമലയാറ്റിൽ കല്ലൂപ്പാറയിൽ അപകടനിരപ്പും കടന്ന് ജലനിരപ്പ് 5.2 മീറ്ററിലെത്തി. അച്ചൻകോവിലാറ്റിലെ തുമ്പമൺ മാപിനിയിൽ 10.5 മീറ്ററാണ് ജലനിരപ്പ്. 9 മീറ്ററാണ് ഇവിടുത്തെ അപകടനില.