കേരളകലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതാദ്യം; കഥകളി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവായി; നീക്കിവെച്ചത് നാല് സീറ്റുകൾ
സ്വന്തം ലേഖകൻ
തൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനി പെൺകുട്ടികൾക്കും കഥകളി പഠിക്കാം. കഥകളി വിഭാഗത്തിൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവായി.
90 വർഷമായി കലാമണ്ഡലം നിലവിൽ വന്നിട്ട്. എന്നാൽ ഇത് ആദ്യമായാണ് ഇവിടെ കഥകളി പഠിക്കാൻ പെൺകുട്ടികൾക്കും അവസരം ലഭിക്കുന്നത്.
ഇത് സംബന്ധിച്ച അറിയിപ്പ് വൈസ് ചാൻസലർ പുറത്തിറക്കി. എട്ടാം ക്ലാസിൽ കഥകളി വടക്കൻ കളരിയിലും തെക്കൻ കളരിയിലും രണ്ട് വീതം സീറ്റുകളിലാണ് പെൺകുട്ടികൾക്ക് പ്രവേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0