ശ്രുതിയുടെ മരണം കൊലപാതകം തന്നെ; ‘അച്ഛൻ അമ്മയെ തീകൊളുത്തി’ എന്ന് കുട്ടികളുടെ മൊഴി; ശ്രുതി ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തത് കൊലപാതകത്തിലേക്ക് നയിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: കിഴക്കേഞ്ചരി കാരപ്പാടത്ത് യുവതി ഭർതൃവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കാരാപ്പാടം സ്വദേശി ശ്രുതിയെ ഭർത്താവ് ശ്രീജിത്ത് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇവരുടെ കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്. ശ്രുതിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് വ്യക്തമായത്. പരസ്ത്രീ ബന്ധം ചോദ്യംചെയ്തതിന് ഭർത്താവ് ശ്രീജിത്ത് മക്കളുടെ മുന്നിൽവച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യാ പ്രേരണയ്ക്ക് നേരത്തേ അറസ്റ്റിലായ ശ്രീജിത്ത് ഇപ്പോൾ റിമാൻഡിലാണ്. കഴിഞ്ഞ ജൂൺ പതിനെട്ടിനാണ് ശ്രുതിയെ കിഴക്കഞ്ചേരിയിലെ ശ്രീജിത്തിന്റെ […]

ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കണം; ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർ‍ജി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയിൽ ഹർ‍ജി നൽകി. ഹർ‍ജി തിങ്കളാഴ്ച പരിഗണിക്കും. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുമതി തേടി ഇര കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി നൽകിയത്. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് […]

ആശുപത്രിയിലെത്തി വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്; ഡോക്ടറെ മുൻപും സമാനമായ രീതിയിൽ അപമാനിക്കാൻ കണ്ണൻ പട്ടാമ്പി ശ്രമിച്ചിരുന്നു; അന്ന് നൽകിയ പരാതി പൊലീസ് മുക്കിയെന്നും ഡോക്ടർ

സ്വന്തം ലേഖകൻ പട്ടാമ്ബി: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്. ഒന്നര വർഷത്തിനിടെ ഇയാൾ ആശുപത്രിയിലെത്തി പലതവണ മോശമായി പെരുമാറിയതായാണ് ‍ഡോക്ടർ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇത് സംബന്ധിച്ച് മുൻപ് പൊലീസിൽ പരാതി കൊടുത്തെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു. ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്. ഇപ്പോൾ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്.    

ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ നിന്ന്; കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷ് (28) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതോടെ അനീഷ് ഒളിവിൽ പോവുകയായിരുന്നു. കേസ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് […]

നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകം; മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തു; പോയത് ബിഹാറിലുള്ള സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ; തോക്ക് സംഘടിപ്പിച്ചതും ബിഹാറിൽ നിന്ന്; മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

സ്വന്തം ലേഖകൻ കണ്ണൂർ: മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തെന്നും, നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് പോകും. അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാഖിൽ സുഹൃത്തിനൊപ്പം ബീഹാറിലെ ഉൾപ്രദേശത്ത് പോയി താമസിച്ചിരുന്നു. ഈ സുഹൃത്ത് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പേരുവിവരങ്ങൾ പുറത്തുവിടുക. രാഖിലിന്റെ […]

കേരളത്തിൽ‍ മൂന്നാം തരംഗം ഉണ്ടാകുമെന്ന് വിദഗ്ധർ; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം; നമ്മൾ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായി മോചനം നേടിയിട്ടില്ല; വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടായാൽ സ്ഥിതി വഷളാകും; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതി‍ന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അല്ലാത്തപക്ഷം മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ് ജാ​ഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. നമ്മൾ രണ്ടാം തരംഗത്തിൽ നിന്നും പൂർണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്‌സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുൻപ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിൻ ലഭ്യമാകുന്ന മുറയ്ക്ക് […]

ബോക്‌സിങ്ങ് ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്; ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി;താരം മത്സരിച്ചത് തലയിൽ എഴ് തുന്നലുമായി

സ്വന്തം ലേഖകൻ ടോക്യോ: ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്തായി. ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ് സതീഷ് കുമാർ പരാജയപ്പെട്ടത്. കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകൾ ഇട്ടാണ് സതീഷ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്. മുൻപ് സതീഷ് കുമാർ മത്സരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെ താരം മത്സരിക്കുകയായിരുന്നു. അതേസമയം, ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധു വെങ്കലത്തിനായി ഇന്ന് മത്സരിക്കും. ചൈനയുടെ […]

കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ‘മിശ്രിത വാക്‌സിൻ’; പരീക്ഷണം വിജയമെന്ന് പഠന റിപ്പോർട്ട്; വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ല; പ്രതിരോധ ശേഷി കൂടുമെന്ന് പഠനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് ‘മിശ്രിത വാക്‌സിൻ’ പരീക്ഷണം വിജയം. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നാണ് പഠന റിപ്പോർട്ട്. റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്‌സിൻ എന്നിവ നൽകി നടത്തിയ പരീക്ഷത്തെതുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോർട്ട് അംഗീകരിച്ചു. അസർബൈജാനിൽ 50 ആളുകളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി കുറയില്ലെന്നും കൂടുകയാണ് ചെയ്യുകയെന്നും […]

സംസ്ഥാനത്ത് ഇന്ന് 20,772 പുതിയ കോവിഡ് രോ​ഗികൾ; ടെസ്റ്റ് പോസിറ്റിവിറ്റി 13.61; 19,622 പേർക്ക് രോ​ഗം പകർന്നത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂർ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂർ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസർഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, […]

ഭക്ഷണം കഴിക്കുന്നതിനിടെ രാഹിൽ വീട്ടിലെത്തി; മാനസയെ കയ്യിൽ പിടിച്ചു വലിച്ച് ബലമായി മുറിയിലേയ്ക്കു കൊണ്ടുപോയി വെടിവെച്ചു കൊന്നു; അൽപ സമയത്തിന് ശേഷം അടുത്ത വെടിയൊച്ചയും മുഴങ്ങി

സ്വന്തം ലേഖകൻ കോതമംഗലം: മെഡിക്കൽ വിദ്യാർത്ഥിനിയായ മാനസയെ രാഹിൽ എന്ന ചെറുപ്പക്കാരൻ വെടിവെച്ചു കൊന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലെത്തിയാണ് മാനസയെ രാഹിൽ വെടിവച്ചു കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെൺകുട്ടികൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഹിൽ വീട്ടിലെത്തി. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ, കയ്യിൽ പിടിച്ചു വലിച്ച് ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. മുറിയിൽ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികൾ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് […]