നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകം; മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തു; പോയത് ബിഹാറിലുള്ള സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ; തോക്ക് സംഘടിപ്പിച്ചതും ബിഹാറിൽ നിന്ന്; മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകം; മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തു; പോയത് ബിഹാറിലുള്ള സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെ കാണാൻ; തോക്ക് സംഘടിപ്പിച്ചതും ബിഹാറിൽ നിന്ന്; മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്ര ചെയ്‌തെന്നും, നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. കൊല്ലപ്പെട്ട മാനസയ്ക്ക് അന്തിമോപചാരം അർപ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് പോകും. അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാഖിൽ സുഹൃത്തിനൊപ്പം ബീഹാറിലെ ഉൾപ്രദേശത്ത് പോയി താമസിച്ചിരുന്നു. ഈ സുഹൃത്ത് ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പേരുവിവരങ്ങൾ പുറത്തുവിടുക. രാഖിലിന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും അന്വേഷിക്കും.

അവിടെ രാഖിലിന് പരിചയമുള്ള ഒരു ഇതരസംസ്ഥാന തൊഴിലാളിയുണ്ടായിരുന്നു. ഇയാളെ അവിടെവെച്ച് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്.

രാഖിലിന്റെ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ തോക്ക് സംഘടിപ്പിച്ചത് ബിഹാറിൽ നിന്നാണെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്.

ഇന്റീരിയർ ഡിസൈനിങ് ജോലികൾ ചെയ്തിരുന്ന രാഖിൽ ഒരു സുഹൃത്തിനൊപ്പമാണ് ബിഹാറിലേക്ക് പോയിരുന്നത്. രണ്ടുദിവസം സുഹൃത്തിനൊപ്പം അവിടെ യാത്രചെയ്തു. എന്നാൽ ഒരുദിവസം രാഖിൽ ഒറ്റയ്ക്ക് യാത്രചെയ്‌തെന്നാണ് വിവരം. ഇതിനിടെയാണ് തോക്ക് സംഘടിപ്പിച്ചതെന്നും കരുതുന്നു.

എന്നാൽ ഇതുസംബന്ധിച്ച് പോലീസ് കേന്ദ്രങ്ങൾ വ്യക്തത നൽകിയിട്ടില്ല. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ബിഹാർ പോലീസുമായി ബന്ധപ്പെട്ടിട്ടുമുണ്ട്.

അതിനിടെ, കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകൾക്കായി പയ്യാമ്പലത്തെ ശ്മശാനത്തിൽ എത്തിച്ചു. നാറാത്തെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്.

രാഖിലിന്റെ മൃതദേഹം പിണറായിയിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.