ബോക്‌സിങ്ങ് ഇന്ത്യൻ താരം സതീഷ് കുമാർ ക്വാർട്ടറിൽ പുറത്ത്; ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി;താരം മത്സരിച്ചത് തലയിൽ എഴ് തുന്നലുമായി

സ്വന്തം ലേഖകൻ

ടോക്യോ: ഇന്ത്യൻ മെഡൽ പ്രതീക്ഷയ്ക്ക് വീണ്ടും തിരിച്ചടി നൽകികൊണ്ട് ബോക്‌സിങ്ങിൽ 91 കിലോ സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ പുറത്തായി.

ഉസ്ബെക്കിസ്താന്റെ ബഖോദിർ ജലോലോവിനോട് 5-0 എന്ന സ്‌കോറിനാണ് സതീഷ് കുമാർ പരാജയപ്പെട്ടത്.

കഴിഞ്ഞ മത്സരത്തിനിടെ തലയിൽ മുറിവേറ്റ് ഏഴോളം സ്റ്റിച്ചുകൾ ഇട്ടാണ് സതീഷ് ക്വാർട്ടർ ഫൈനലിൽ മത്സരിച്ചത്.

മുൻപ് സതീഷ് കുമാർ മത്സരിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മെഡിക്കൽ ക്ലിയറൻസ് കിട്ടിയതോടെ താരം മത്സരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധു വെങ്കലത്തിനായി ഇന്ന് മത്സരിക്കും. ചൈനയുടെ ഹി ബിൻ​ജിയാവോക്ക് എതിരെ മത്സരിക്കും.