ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ നിന്ന്; കൊല്ലപ്പെട്ടത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷ് (28) ആണ് കൊല്ലപ്പെട്ടത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതൽ തടങ്കലിൽ ആയിരുന്നു. ആഴ്ചകൾക്ക് മുമ്പാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതോടെ അനീഷ് ഒളിവിൽ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകം നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നു.