ആശുപത്രിയിലെത്തി വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറി; നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്; ഡോക്ടറെ മുൻപും സമാനമായ രീതിയിൽ അപമാനിക്കാൻ കണ്ണൻ പട്ടാമ്പി ശ്രമിച്ചിരുന്നു; അന്ന് നൽകിയ പരാതി പൊലീസ് മുക്കിയെന്നും ഡോക്ടർ

സ്വന്തം ലേഖകൻ

പട്ടാമ്ബി: വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ നടൻ കണ്ണൻ പട്ടാമ്പിക്കെതിരെ കേസ്.

ഒന്നര വർഷത്തിനിടെ ഇയാൾ ആശുപത്രിയിലെത്തി പലതവണ മോശമായി പെരുമാറിയതായാണ് ‍ഡോക്ടർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.

ഇത് സംബന്ധിച്ച് മുൻപ് പൊലീസിൽ പരാതി കൊടുത്തെങ്കിലും നടപടികൾ ഉണ്ടായില്ലെന്നും ഡോക്ടർ പറയുന്നു.

ഒന്നര വർഷം മുൻപാണു വനിതാ ഡോക്ടർ ആദ്യമായി കണ്ണൻ പട്ടാമ്പിക്കെതിരെ പരാതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ വീണ്ടും പരാതിയുമായെത്തിയതോടെയാണു പൊലീസ് കേസെടുത്തത്.