കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ‘മിശ്രിത വാക്‌സിൻ’; പരീക്ഷണം വിജയമെന്ന് പഠന റിപ്പോർട്ട്; വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ല; പ്രതിരോധ ശേഷി കൂടുമെന്ന് പഠനം

കോവിഡിന്റെ പുതിയ വകഭേദങ്ങൾക്ക് ‘മിശ്രിത വാക്‌സിൻ’; പരീക്ഷണം വിജയമെന്ന് പഠന റിപ്പോർട്ട്; വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ല; പ്രതിരോധ ശേഷി കൂടുമെന്ന് പഠനം

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ‘മിശ്രിത വാക്‌സിൻ’ പരീക്ഷണം വിജയം. വാക്സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതുകൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നാണ് പഠന റിപ്പോർട്ട്.

റഷ്യൻ വാക്‌സിനായ സ്പുട്‌നിക് വി, ആസ്ട്രാസെനേക്കയുടെ കോവിഷീൽഡ് വാക്‌സിൻ എന്നിവ നൽകി നടത്തിയ പരീക്ഷത്തെതുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ വിദഗ്ധ സമിതിയും ഈ പഠന റിപ്പോർട്ട് അംഗീകരിച്ചു. അസർബൈജാനിൽ 50 ആളുകളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വാക്‌സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി കുറയില്ലെന്നും കൂടുകയാണ് ചെയ്യുകയെന്നും പഠന റിപ്പോർട്ട് പറയുന്നു.

വൈറസിന്റെ കൂടുതൽ വകഭേദങ്ങൾ രൂപപ്പെടുന്ന സാഹചര്യത്തിൽ മിശ്രിത വാക്സിനേഷൻ പോലുള്ള പദ്ധതികൾ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ പ്രധാനമാണെന്നാണ് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പ്രതികരിച്ചത്.

ലോകത്ത് പല രാജ്യങ്ങളും മിശ്രിത വാക്‌സിനേഷൻ പരീക്ഷണങ്ങൾ നേരത്തേതതന്നെ ആരംഭിച്ചിരുന്നു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസമാണ് വെല്ലൂരിലെ മെഡിക്കൽ കോളേജിന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയുടെ മിശ്രിതം പരീക്ഷിക്കുന്നതിന് അനുമതി നൽകിയത്.

ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നുള്ള സ്പുട്‌നിക് വി വാക്‌സിൻ നിർമാണം സെപ്റ്റംബർ മുതലാണ് ആരംഭിക്കുക.

30 കോടി ഡോസ് വാക്‌സിൻ ഇന്ത്യയിൽ നിർമിക്കാനാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്.