ബിനു  ജീവിതത്തിലേക്ക്; ശസ്ത്രക്രിയക്കായി നീക്കിയ, ബിനുവിൻ്റെ തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയുടെ ഫ്രീസറിൽ വച്ച് വിലപേശിയത് ഭാരത് ഗ്രൂപ്പ്; ഇ എസ് ഐ അധികൃതരുടെ നിർദ്ദേശപ്രകാരം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രീയ വിജയം കണ്ടതോടെ  ബിനുവിന് രണ്ടാം ജന്മം; ബിനുവിൻ്റെ ദയനീയാവസ്ഥ പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

ബിനു ജീവിതത്തിലേക്ക്; ശസ്ത്രക്രിയക്കായി നീക്കിയ, ബിനുവിൻ്റെ തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയുടെ ഫ്രീസറിൽ വച്ച് വിലപേശിയത് ഭാരത് ഗ്രൂപ്പ്; ഇ എസ് ഐ അധികൃതരുടെ നിർദ്ദേശപ്രകാരം കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രീയ വിജയം കണ്ടതോടെ ബിനുവിന് രണ്ടാം ജന്മം; ബിനുവിൻ്റെ ദയനീയാവസ്ഥ പുറം ലോകത്തെത്തിച്ചത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ

കോട്ടയം: ജീവിതത്തിലേക്ക് കരകയറാൻ താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് ബിനു കെ നായർ.ശസ്ത്രക്രിയയ്ക്കായി നീക്കിയ ബിനുവിന്റെ തലയോട്ടിയുടെ ഭാഗം കഴിഞ്ഞ മാർച്ചിലാണ് പുനഃസ്ഥാപിച്ചത്.

ആറു മാസത്തെ വിശ്രമം കഴിഞ്ഞ് പൂർണ്ണ ആരോഗ്യവാനായി ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത തിങ്കളാഴ്ച മുതൽ മിഡാസിന് കീഴിലുള്ള കമ്പനിയിൽ വർക്കറായി ബിനു ജോലി പുനരാരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ ബിനു കെ. നായർ (42) മരണത്തോട് മല്ലടിച്ച് ജീവിച്ച ബിനുവിൻ്റെ കഥ അധികാരികളുടെ യടക്കം ശ്രദ്ധയിൽ എത്തിച്ചത് തേർഡ് ഐ ന്യൂസാണ്.

ശസ്ത്രക്രിയക്കായി നീക്കിയ, യുവാവിന്റെ തലയോട്ടിയുടെ ഒരു ഭാഗം ആശുപത്രിയുടെ ഫ്രീസറിൽ വച്ച് ഭാരത് ഗ്രൂപ്പ് വില പേശുകയായിരുന്നു. നാലു മാസം മുൻപ് ശസ്ത്രക്രിയ നടത്തിയതിന് ശേഷം ബാക്കി പണം അടയ്ക്കാൻ മാർഗമില്ലാത്തതിനാലാണ് തലയോട്ടിയുടെ ഭാഗം പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറാവാതിരുന്നത്.
ഒന്നരലക്ഷം രൂപ നൽകിയാലേ ശസ്ത്രക്രിയ നടത്തി തലയോട്ടിയുടെ ഭാഗം പുനസ്ഥാപിക്കൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞായി ബിനുവിന്റെ ഭാര്യ സൗമ്യ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞിരുന്നു. തുടർന്നാണ് തേർഡ് ഐ ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്

ഏറ്റുമാനൂരിലെ സ്വകാര്യ റബ്ബർ കമ്പനിയിലെ ജീവനക്കാരനായിരുന്ന ബിനു കെ. നായരെ നെഞ്ചുവേദനയെതുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 29നാണ് ഏറ്റുമാനൂർ ഇ.എസ്.ഐ ആശുപത്രിയിൽ ആദ്യം എത്തിച്ചത്. തുടർന്നു, വടവാതൂർ ഇ.എസ്.ഐ ആശുപത്രിയിലേയ്ക്കു മാറ്റി. തുടർന്നു, രോഗം ഭേദമാകാതെ വന്നതോടെ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ എത്തിച്ച അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കടുത്ത തലവേദനയെതുടർന്ന് 31 ന് ഓർമ നഷ്ടപ്പെട്ടതോടെ സി.ടി. സ്‌കാൻ ചെയ്തു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെതുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

തലയിൽ നീരുവന്നതിനാൽ തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചു. നീരു മാറിയശേഷമേ സർജറി നടത്തി തിരിച്ചുവെക്കാനാവൂ എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.

23 ദിവസം ഐ.സി.യുവിലടക്കം കിടന്നശേഷം ഡിസ്ചാർജ് ചെയ്തു.

എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും വീണ്ടും സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുന:സ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ചികിത്സ നൽകിയ ഡോക്ടർ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കിലും പണം നൽകിയാൽ മാത്രമേ സർജറി നടത്താനാവൂ എന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്.

ഇ.എസ്.ഐ സൗജന്യ ചികിത്സ അനുവദിച്ചിട്ടുള്ള ആശുപത്രിയായതിനാൽ ഫെബ്രുവരിയിൽ ഇ.എസ്.ഐ റീജണൽ ഡയറക്ടർക്ക് പരാതി നൽകി. തുടർന്ന് പ്രത്യേക കേസായി പരിഗണിച്ച് ചികിത്സ നൽകാൻ സംസ്ഥാന മെഡിക്കൽ ഓഫിസർ വടവാതൂർ ഇ.എസ്.ഐ സൂപ്രണ്ടിന് നിർദേശം നൽകുകയായിരുന്നു.

എന്നാൽ സൂപ്രണ്ടും ജില്ല ലേബർഓഫിസറും ഇടപെട്ടിട്ടും, തുടർന്ന് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തിൽ അണുബാധയുടെ ഭീതി ഉള്ളതിനാൽ മറ്റൊരു ആശുപത്രിയെ സമീപിക്കാനും ഇവർക്ക് ധൈര്യമില്ലായിരുന്നു.

ബിനുവിന്റെ പിതാവ് പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ബിനുവിന്റെ ശസ്ത്രക്രിയക്ക് ശേഷമേ അദ്ദേഹത്തിന്റെ ചികിത്സ നടത്താനാകുമായിരുന്നുള്ളു. അത്രയ്ക്ക് മോശമായിരുന്നു ബിനുവിൻ്റെ വീട്ടിലെ അവസ്ഥ.

ഗ്ലൗസ് നിർമിക്കുന്ന ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന സൗമ്യ ഭർത്താവിനെ ഒറ്റക്കാക്കി പോകാൻ കഴിയാത്തതിനാൽ ജോലിയും ഉപേക്ഷിക്കുകയായിരുന്നു. അതോടെ ആകെ ഉണ്ടായിരുന്ന വരുമാനവും നിലച്ചു.
ഒടുവിൽ കാരിത്താസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രീയ വിജയമാകുകയായിരുന്നു. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന തലയോട്ടി കാരിത്താസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ബിനുവിൻ്റെ തലയിൽ വച്ചു പിടിപ്പിച്ചു. ഒടുവിൽ രണ്ടാം ജന്മവുമായി ബിനു തിരികെ ജീവിതത്തിലേക്ക്!