ചങ്ങനാശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

സ്വന്തം ലേഖകൻ ചങ്ങനാശേരി: തുരുത്തി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് ചങ്ങനാശേരി വാഴൂർ റോഡ് റെയിൽവേ ജംഗ്ഷനിൽ റോഡ് മുറിക്കേണ്ടതിനാൽ നാളെ രാവിലെ 7 മുതൽ ചങ്ങനാശേരി ളായിക്കാട് മുതൽ പാലാത്ര ജംഗ്ഷൻ വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. വലിയ വാഹനങ്ങൾ ഗതാഗതത്തിന് എം സി റോഡ് ഉപയോഗിക്കണം. ചെറുവാഹനങ്ങൾക്ക് സർവ്വീസ് റോഡുകൾ ഉപയോഗിക്കാവുന്നതാണെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൂട്ടിക്കൽ പ്രളയദുരന്തത്തിൽ എല്ലാം തകർന്ന നാട്ടുകാർക്ക് വേണ്ടി ഗവർണറെ കണ്ട് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ; കേന്ദ്ര സഹായത്തിനായി ഗവർണർക്ക് നിവേദനം നൽകി; കൂട്ടിക്കൽ പ്രളയദുരന്തം, കേന്ദ്രസഹായത്തിന് ഗവർണർ ഇടപെടുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

സ്വന്തം ലേഖകൻ കോട്ടയം : പ്രളയത്തിൽ സർവം നശിച്ച നാടിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് ഗവർണർക്ക് മുന്നിലെത്തി എം.എൽ.എ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിൽ ഗവർണർ കൂട്ടിക്കൽ സന്ദർശനം മാറ്റി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഗവർണറെ നാട്ടകം ഗസ്റ്റ് ഹൗസിൽ എത്തി സന്ദർശിച്ച് നിവേദനം നൽകിയത്. ഒക്ടോബർ പതിനാറാം തീയതിയാണ് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ പ്രകൃതി ദുരന്തമുണ്ടായത്. പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ചാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ […]

ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ മാത്രം കെഎസ്ആർടിസിയ്ക്ക് നഷ്ടം ഒന്നരക്കോടി രൂപ; ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടി; ഡയസ്നോൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചാൽ ജീവനക്കാർ വീണ്ടും ദുരിതത്തിലേക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഇന്ധനചെലവ് കഴിച്ചുള്ള തുകയാണ് ഒരു ദിവസത്തെ വരുമാന നഷ്ടമായ ഒന്നരക്കോടി. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്. പണിമുടക്കിയ തൊഴിലാളികൾക്കു സർക്കാർ തീരുമാനത്തിനു വിധേയമായി ഡയസ്നോൺ […]

തലയ്ക്കടിച്ച്‌ ബോധം കെടുത്തി; മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി; കരുനാഗപ്പള്ളിയില്‍ 86കാരിയുടെ മരണം കൊലപാതകം; മരുമകള്‍ അറസ്റ്റില്‍

സ്വന്തം ലേഖിക കൊല്ലം: കരുനാഗപ്പള്ളിയില്‍ 86കാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി നളനാക്ഷിയാണ് മരിച്ചത്. ഇവരുടെ മരുമകൾ രാധാമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. നളിനാക്ഷിയെ തലയ്ക്കടിച്ച്‌ ബോധം കെടുത്തിയ ശേഷം, മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസിൻ്റെ ചോദ്യം ചെയ്യലില്‍ രാധാമണി വ്യക്തമാക്കി. കഴിഞ്ഞമാസം 29നാണ് നളിനാക്ഷി മരിച്ചത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നിഗമനം. എന്നാല്‍ നളിനാക്ഷിയും രാധാമണിയും തമ്മില്‍ വീട്ടില്‍ നിരന്തരം വഴകായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് മുറിവേറ്റതും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് […]

വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ

സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎയുടെ അഖില ലോക പ്രാര്‍ഥനാവാരം ഏഴു മുതല്‍ 13 വരെ നടക്കും. സബ് റീജിയണ്‍ ഉദ്ഘാടനം വാകത്താനം വൈഎംസിഎയില്‍ ഏഴിനു വൈകുന്നേരം അഞ്ചിനു തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് നിര്‍വഹിക്കും. ചെയര്‍മാന്‍ ലിജോ പാറെക്കുന്നുംപുറം അധ്യക്ഷതവഹിക്കും. റവ.ഡോ. പി.സി. തോമസ് വചനസന്ദേശം നല്‍കും. റീജിയണിലെ എല്ലാ യൂണിറ്റുകളിലും പ്രാര്‍ഥനാവാരം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ ജോമി കുര്യാക്കോസ്, മിഷന്‍ ഡവലപ്പ്‌മെന്റ് കണ്‍വീനര്‍ കുറിയാക്കോസ് തോമസ് എന്നിവര്‍ അറിയിച്ചു.

ശാസ്താംകോട്ട ഡിബി കോളേജിന് സമീപം വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം; തിരിച്ചടിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കൾ; പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജിന് സമീപം വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. സുഹൃത്തുക്കൾക്കൊപ്പം നിൽക്കെ പുന്നക്കാട് സ്വദേശികളായ നിഷാദ്(32), ബിജു(40) എന്നിവരുടെ നേതൃത്വത്തിലുള്ളവർ വിദ്യാർത്ഥിനിയെ മർദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തു. പെണ്‍കുട്ടിയെ വയറില്‍ ഇടിക്കുകയും കരണത്ത് അടിക്കുകയും ചെയ്തതായി പൊലീസിനോട് കുട്ടി മൊഴിനല്‍കി. എന്നാൽ പെൺകുട്ടിക്ക് പറ്റിയിട്ടുള്ള പരിക്ക് ചരിവില്‍നിന്നും കയറിവന്നപ്പോള്‍ വീണതാണ് എന്നും അക്രമികള്‍ ചവിട്ടിവീഴ്ത്തിയതാണെന്നും രണ്ട് വാദമുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ നിഷാദിന് പരിക്കേറ്റു. ഇയാള്‍ ആലപ്പുഴ […]

ഇന്ധനവിലയ്ക്ക് എതിരെ വീണ്ടും സമരവുമായി കോൺഗ്രസ്; തിങ്കളാഴ്ച നടക്കുന്ന ചക്രസ്തംഭന സമരത്തിൽ ഗതാഗതം തടസപെടില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ

സ്വന്തം ലേഖകൻ കണ്ണൂർ∙ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കേന്ദ്രം കുറച്ച സാഹചര്യത്തിൽ കേരളം ഇന്ധന നികുതി കുറയ്ക്കാത്തതിനെതിരെ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സമരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കില്ലെന്നും സുധാകരന്‍ അറിയിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കണമെന്ന് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രത്തേക്കാൾ ഏറെ പ്രതീക്ഷിച്ചത് കേരള സർക്കാരിൽ നിന്നാണ്. എന്നാൽ അതുണ്ടായില്ല. സംസ്ഥാനത്തിന് നികുതി കുറയ്ക്കില്ലെന്ന വാശിയാണ്. […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കൻ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറി ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, […]

തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത് നായ; പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം; പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത് മൂന്ന് മിനിറ്റോളം നീണ്ട മല്‍പിടിത്തത്തിനൊടുവിൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറത്ത് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചെടുത്തോടാന്‍ തെരുവുനായയുടെ ശ്രമം. പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റു. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിച്ച തെരുവുനായയില്‍ നിന്ന് മകനെ രക്ഷിക്കാൻ പിതാവിന് ഏറെ പണിപ്പെടേണ്ടി വന്നു. ഇന്നലെ രാവിലെ എട്ടോടെ മെലേ അരിപ്രയിലാണു സംഭവം. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മല്‍പിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. പിതാവ് കുഞ്ഞുമായി സ്വന്തം വീടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് റോഡിന്റെ എതിര്‍വശത്തു നിന്നും തെരുവുനായ ഓടിയെത്തിയത്. കുഞ്ഞിനെ ലക്ഷ്യം വെച്ച്‌ വന്ന […]

എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയാണ്: അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ല; എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി

സ്വന്തം ലേഖിക കോട്ടയം: എനിക്ക് വേണ്ടത് മന്ത്രിയുടെ ഉറപ്പല്ല, നടപടിയായാണെന്ന് എംജി സര്‍വകലാശാലയില്‍ സമരം നടത്തുന്ന ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹന്‍. അധ്യാപകനെതിരെ നടപടി എടുക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ​ദീപ വ്യക്തമാക്കി. നീതി ഉറപ്പാക്കുമെന്ന മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ദീപ. അധ്യാപകനെ മാറ്റിനിര്‍ത്തുന്നതില്‍ തീരുമാനം ഇനിയും നീണ്ടാല്‍ അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണം. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ […]