നാല്‍പ്പത്തിയഞ്ചാമത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരം സമ്മാനിക്കുന്നത് വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. വയലാറിന്റെ ചരമദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കുമെന്ന് വയലാര്‍ പുരസ്‌കാര നിര്‍ണയ സമിതി അറിയിച്ചു.
നാല്‍പ്പത്തിയഞ്ചാമത്തെ വയലാര്‍ അവാര്‍ഡാണ് ബെന്യാമിനു സമ്മാനിക്കുക. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് പുരസ്‌കാരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ബെന്യാമിന്‍ മാന്തളിരിലെ ഇരുപതു കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എഴുതിയത്. മലങ്കര സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും പരിണാമങ്ങളുമാണ് നോവലിലെ പ്രതിപാദ്യ വിഷയം.
Third Eye News Live
0