തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം: കേസിൽ പൊലീസിന് ഗുരുതര വീഴ്ച എന്ന് ആരോപണം

തേർഡ് ഐ ബ്യൂറോ ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. വണ്ടാനത്ത് നിന്ന് 17 കിലോമീറ്റർ അകലെ തൃക്കുന്നപ്പുഴ പാനൂർ ഭാഗത്താണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്ന് തൃക്കുന്നപ്പുഴ റോഡിലേക്ക് കയറിയപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ സുബിനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ബൈക്കിലെത്തിയ സുബിനയെ തലക്ക് പിന്നിൽ അടിച്ചുവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ നിയന്ത്രണംവിട്ട […]

കേരളത്തിൽ ഇന്ന് 19,653 പേര്‍ക്ക് കോവിഡ് ; 26711 രോഗമുക്തർ;152 മരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

കോട്ടയം ജില്ലയിൽ 1288 പേർക്ക് കോവിഡ്; 1434 പേർ രോഗമുക്തർ; 1253 പേർക്ക് രോ​ഗം ബാധിച്ചത് സമ്പർക്കം മുഖേന

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1288 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1253 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 35 പേർ രോഗബാധിതരായി. 1434 പേർ രോഗമുക്തരായി. പുതിയതായി 6167 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 546 പുരുഷൻമാരും 564 സ്ത്രീകളും 178 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 234 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6890 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 287010 പേർ കോവിഡ് ബാധിതരായി. […]

മാരകമായ സെറോ ടൈപ്പ് – 2 ഡെങ്കി വൈറസ് കേരളത്തിലും; മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ; കേരളത്തെ കൂടാതെ 10 സംസ്ഥാനങ്ങളിൽ കൂടി മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: മാരകമായ ഡെങ്കിപ്പനിക്കെതിരേ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങൾക്കാണ് സെറോ ടൈപ്പ് – 2 ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് സെറോ ടൈപ്പ് – 2 ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ കോവിഡ് അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഡെങ്കി വൈറസിനെതിരേ മുന്നറിയിപ്പ് നൽകിയത്. മറ്റുള്ള രോഗങ്ങളേക്കാൾ ഏറ്റവും അപകടകാരികളാണ് സെറോ ടൈപ്പ് […]

‘സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ’ പ​ഞ്ചാ​ബിന്റെ പുതിയ സാരഥി; ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ

സ്വന്തം ലേഖകൻ ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി സു​ഖ്ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ അധികാരമേൽക്കും. ഹൈ​ക്ക​മാ​ൻ​ഡാ​ണ് സു​ഖ്ജി​ന്ത​ർ സിം​ഗി​ൻറെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് നി​ർ​ദേ​ശി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​ൻ ഉണ്ടാകും. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സു​നി​ൽ ഝാ​ക്ക​ർ, മു​ൻ പി​സി​സി അ​ധ്യ​ക്ഷ​നാ​യ പ്ര​താ​പ് സിം​ഗ് ബാ​ജ്‌​വ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ഉ‍​യ​ർ​ന്നു കേ​ട്ടി​രു​ന്ന​ത്. ഹൈ​ക്ക​മാ​ൻ​ഡ് നി​രീ​ക്ഷ​ക​രോ​ട് സം​സാ​രി​ച്ച എം​എ​ൽ​എ​മാ​രി​ൽ ഒ​രു വി​ഭാ​ഗം സി​ദ്ദു​വി​നാ​യി വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ സു​ഖ്‍​ജി​ന്ത​ർ സിം​ഗ് ര​ൺ​ധാ​വെ​യ്ക്ക് മു​ൻ​ഗ​ണ​ന ഏ​റു​ക​യാ​യി​രു​ന്നു. സു​ഖ്ജി​ന്ത​ർ സിം​ഗ് ഇ​ന്നു ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​ൽ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ർ​ട്ട്. മു​ഖ്യ​മ​ന്ത്രി​യാ​കാ​നി​ല്ലെ​ന്ന് […]

‘ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരും; അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ല; സുരേഷ് ഗോപി എം.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിതനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി എം.പി. അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി അധ്യക്ഷനാകണമെന്ന ഉദ്ദേശം ഒരുകാലത്തുമുണ്ടായിട്ടില്ല. അതിലേക്ക് എത്തണമെങ്കിൽ ഇനിയും ഒരുപാട് രാഷ്ട്രീയപാടവം നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. നല്ലവരായ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അവരുടെ ഒപ്പം മുന്നിൽ ഓടാൻ തയ്യാറായി നിൽക്കുകയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഒക്കെ രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരണമെന്നാണ് തന്റെ അഭിപ്രായമെന്നും സുരേഷ് […]

റി​സോ​ർ​ട്ടി​ൽ ലഹരിപാർട്ടി; അഞ്ച് മ​ല​യാ​ളി​ക​ൾ അ​ട​ക്കം 28 പേ​ർ അ​റ​സ്റ്റി​ൽ; പിടിയിലായവരിൽ 4 മലയാളി പെൺകുട്ടികളും, 3 ആഫ്രിക്കൻ സ്വദേശികളും; പാർട്ടി ടിക്കറ്റ് വിറ്റത് ‘ഉ​ഗ്രം’ എന്ന ആപ്പിലൂടെ

സ്വന്തം ലേഖകൻ ബം​ഗ​ളൂ​ർ: റി​സോ​ർ​ട്ടി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചു നി​ശാ പാ​ർ​ട്ടി. അഞ്ച് മ​ല​യാ​ളി​ക​ൾ അ​ട​ക്കം 28 പേ​ർ അ​റ​സ്റ്റി​ൽ. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ബം​ഗ​ളൂ​രു മ​ല​യാ​ളി അ​ഭി​ലാ​ഷും മ​ല​യാ​ളി​ക​ളാ​യ നാ​ല് യു​വ​തി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്ന് ആ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക​ളും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​നേ​ക്ക​ലി​ലെ ഗ്രീ​ൻ​വാ​ലി റി​സോ​ർ​ട്ടി​ൽ പാ​ർ​ട്ടി ന​ട​ന്ന​ത്. ഉ​ഗ്രം എ​ന്ന പേ​രി​ലു​ള്ള ആ​പ്പി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​ട്ടി​ക്കു​ള്ള ടി​ക്ക​റ്റ് വി​റ്റ​ത്. ബം​ഗ​ളൂ​രു​വി​ലെ ഐ​ടി ജീ​വ​ന​ക്കാ​രും കോ​ള​ജും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ൾ റി​സോ​ർ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ഏ​ഴു […]

കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ; പിടിയിലായത് ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ചുപേർ; സംഘത്തിൽ 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയും

സ്വന്തം ലേഖകൻ കൊച്ചി: കാലടിയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. മറ്റൂർ ജങ്ഷനിൽ എയർപോർട്ട് റോഡിലെ ഗ്രാന്റ് റസിഡൻസിയിൽ നിന്നാണ് ഇടപാടുകാരനും നടത്തിപ്പുകാരും ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന 22 വയസുള്ള മധ്യപ്രദേശ് സ്വദേശിനിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം പുത്തൂർ അകവൂർ മഠത്തിൽ ജഗൻ (24), നടത്തിപ്പുകാരായ മൂക്കന്നൂർ കോട്ടയ്ക്കൽ എബിൻ (33), വേങ്ങൂർ ഇളമ്പകപ്പിള്ളി കല്ലുമാലക്കുടിയിൽ നോയൽ (21), പയ്യന്നൂർ തായിനേരി ഗോകുലത്തിൽ ധനേഷ് (29), രായമംഗലം പറമ്പത്താൻ സുധീഷ് (36) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. […]

തെലുങ്കാന നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് ആവർത്തിച്ചുറപ്പിച്ച് കിറ്റെക്സ്; തെലങ്കാനയിൽ 1000 ത്തിൽ നിന്ന് 2400 കോടിയിലേക്ക് നിക്ഷേപ തുക ഉയർത്തി; പ്രഖ്യാപിച്ചത് രണ്ട് വൻകിട പദ്ധതികൾ; തൊഴിൽ ലഭിക്കുക 40,000 പേർക്ക്; 85 ശതമാനം തൊഴിലവസരങ്ങളും വനിതകൾക്ക്

സ്വന്തം ലേഖകൻ കിഴക്കമ്പലം: തെലങ്കാനയിൽ നിക്ഷേപ തുക 2400 കോടിയായി ഉയർത്തി കിറ്റെക്സ് ​ഗ്രൂപ്പ്. ഇന്ന് ഹൈദ്രബാദിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായി 2400 കോടി പ്രഖ്യാപിച്ചത്. വാറങ്കലിലെ കകാതിയ മെഗാ ടെക്സ്റ്റയിൽ പാർക്കിലെയും ഹൈദ്രബാദിലെ സീതാറാംപൂർ ഇൻട്രസ്ട്രീയൽ പാർക്കിലെയും രണ്ട് വൻകിട പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നു നടന്നു. നേരത്തെ ആയിരം കോടിയുടെ നിക്ഷേപമാണ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് പദ്ധതികളിലുമായി 40,000 പേർക്കാണ് തൊഴിൽ ലഭിക്കുക .22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 19,000 വനിതകൾക്കാണ് നേരിട്ട് […]

‘കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറും; കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നു’; അൽഫോൺസ് കണ്ണന്താനം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളം അടുത്ത അഞ്ച്-പത്ത് വർഷങ്ങൾക്കുള്ളിൽ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. കേരളത്തിൽ തീവ്രവാദം വളരുന്നതിന് യുഡിഎഫും എൽഡിഎഫും ഒരുപോലെ സംഭാവന നൽകുന്നുണ്ടെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജിഹാദി പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നും പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കേരള ബിജെപി ജനറൽ സെക്രട്ടറി കത്തയച്ചിരുന്നു. പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇതിനു പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണവും വന്നിരിക്കുന്നത്. […]