കേരള സർവകലാശാലാ കലോത്സവത്തിലെ കോഴയാരോപണം; വിജിലൻസിൽ പരാതി നൽകി

കേരള സർവകലാശാലാ കലോത്സവത്തിലെ കോഴയാരോപണത്തിൽ വിജിലൻസിൽ പരാതി നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആണ് പരാതി നൽകിയത്. സമഗ്രാന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ് എഫ് ഐ ജില്ലാ പ്രസിഡന്റുമായ നന്ദനാണ് പരാതി നൽകിയത്. വാട്സാപ്പ് ചാറ്റും ശബ്ദരേഖയും അടക്കമാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തെ പല മാനേജ്മെന്റ് ക്യാമ്പസുകളിലെ പരിശീലകർക്കും പങ്കുണ്ടെന്ന് ആരോപണം ഉയരുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയക തർക്കം, സഹോദരനുമായ ബന്ധം അവസാനിപ്പിച്ച് പശ്ചിമബംഗാൾ‌ മുഖ്യമന്ത്രി മമത ബാനർജി

  കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പ് നിർണയ സ്ഥാനാർത്ഥി തർക്കത്തിൽ സഹോദരനുമായുള്ള ബന്ധം അവസാനിപ്പിച്ച് മമത ബാനർജി. തന്റെ കുടുംബവും, താനും സഹോദരനുമായി എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് മമത ബാനർജി അറിയിച്ചു. ഹൗറ ലോക്സഭാ സീറ്റിൽ സിറ്റിങ് എംപി പ്രസുൻ ബാനർജിയെ മത്സരിപ്പിക്കുന്നതിലുള്ള അസന്തുഷ്ടി ബബുൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.ഹൗറ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം ശരിയായ തിരഞ്ഞെടുപ്പായിരുന്നില്ലെന്നും കഴിവുള്ള നിരവധി സ്ഥാനാർഥികൾ അവഗണിക്കപ്പെട്ടെന്നും ബബുൻ ആരോപിച്ചിരുന്നത്. കൂടാതെ മമത പറയുന്നതൊന്നും ചില സമയങ്ങളിൽ അംഗീകരക്കില്ലെന്നും , വേണ്ടി വന്നാൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിനാലാണ് […]

കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം ; വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി

കെപിസിസി നേതൃയോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം. പത്മജക്കെതിരെ നടത്തിയ പരാമർശത്തിലാണ് വിമർശനം നേരിടേണ്ടി വന്നത്. ശൂരനാട് രാജശേഖരനാണ് വിമർശനം ഉന്നയിച്ചത്. രാഹുലിന് അഹങ്കാരത്തിന്റെ സ്വരമെന്നും അനാവശ്യമായി കരുണാകരന്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും രാജശേഖരൻ തുറന്നടിച്ചു. വിമര്‍ശനത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് സ്വീകരിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മാത്രമായിരുന്നു കെപിസിസി നേതൃയോഗത്തിന്റെ അജണ്ട. കേന്ദ്രസർക്കാർ പൗരത്വ […]

തമിഴ്മക്കൾ വിഡ്ഢികളല്ല, കള്ളവും വാട്‌സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസം ; ബിജെപിക്കും മോദിക്കുമെതിരെ എം.കെ സ്റ്റാലിൻ

ബിജെപിയേയും മോദിയെയും രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഭരണത്തിലിരിക്കുമ്പോൾ കേന്ദ്രം തമിഴ്‌നാടിനെ ശ്രദ്ധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കള്ളപ്രചാരണം നടത്തുന്നുവെന്നുമാണ് വിമർശനം. തമിഴ്മക്കൾ വിഡ്ഢികളല്ല. കള്ളവും വാട്‌സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും പരസ്പരം നാടകം കളിക്കുകയാണെന്ന് വിമർശിച്ച സ്റ്റാലിൻ, ഈ രഹസ്യ സഖ്യം തിരിച്ചറിഞ്ഞ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. കേന്ദ്രസർക്കാരിൻ്റെ നിസ്സഹകരണം ഉണ്ടായിട്ടും ഡിഎംകെ സർക്കാരിന് ഇത്രയധികം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് […]

കടത്തുകാരൻ എത്തിയിട്ട് 59 വർഷം കഴിഞ്ഞു: ഇന്നും പാവക്കുട്ടി പിച്ചാ… പിച്ചാ

  സ്വന്തം ലേഖകൻ കോട്ടയം: റൂത്ത് ഹാൻഡ്‌ലർ എന്ന അമേരിക്കൻ വനിതയുടെ ബുദ്ധിയിലുദിച്ച ആശയമായിരുന്നു പെൺകുഞ്ഞുങ്ങൾക്ക് കളിപ്പാട്ടമായി ചന്തമുള്ള ഒരു പാവക്കുട്ടിയെ നിർമ്മിക്കുക എന്നുള്ളത്. ഭർത്താവ് ഏലിയറ്റുമായി ചേർന്ന് രജിസ്റ്റർ ചെയ്ത “മാട്ടേൽ ” കമ്പനി അങ്ങനെ 1945 മുതൽ മനോഹരമായ കളിപ്പാവകളെ നിർമ്മിക്കാൻ തുടങ്ങി. “ബാർബി ” എന്നു പേരിട്ട ഈ പാവക്കുട്ടികളുടെ കുഞ്ഞുടുപ്പും നക്ഷത്ര കണ്ണുകളും പെട്ടെന്ന് തന്നെ ലോകം കീഴടക്കുകയും വിപണി കൈയടക്കുകയും ചെയ്തു. എന്തൊക്കെ കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിലും ലോകത്തെമ്പാടുമുള്ള പെൺകുട്ടികളുടെ ഇന്നും ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാവ ബാർബി തന്നെ. […]

അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് പരാതി ; ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

റോഡ് സൈഡുകളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ആർച്ചുകളും നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആർച്ചുകൾ സ്ഥാപിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ്. അപകട രഹിതമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ അനധികൃതമായി സ്ഥാപിച്ച ആർച്ചുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തിൽ കർശന നിയന്ത്രണം വേണം. ഹൈക്കോടതി ഇത് സംബന്ധിച്ച് നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇക്കാര്യത്തിൽ നഗരസഭ ജാഗ്രത പുലർത്തുമെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി എംപി.

  സ്വന്തം ലേഖകൻ പത്തനംതിട്ട: പുൽവാമ ആക്രമണം സംബന്ധിച്ച് ​ഗുരുതര ആ​രോപണവുമായി ആന്റോ ആന്റണി എംപി. 42 ജവാൻമാരുടെ ജീവൻ ബലി കൊടുത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതെന്നാണ് ആന്റോ ആന്റണിയുടെ ​ഗുരുതര ആരോപണം. ”സർക്കാർ അറിയാതെ അത്രയും സ്ഫോടക വസ്തു പുൽവാമയിൽ എത്തില്ലെന്ന് പലരും സംശയിച്ചു. സേനയെ നയിച്ചിരുന്നവരുടെ സംശയം ദുരീകരിച്ചത് ​ഗവർണറായിരുന്ന സത്യപാൽ മാലിക് ആണ്. സ്ഫോടനം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ജമ്മു കശ്മീർ ​ഗവർണർ വെളിപ്പെടുത്തി.” പുൽവാമ സ്ഫോടനത്തിൽ പാകിസ്ഥാന് എന്താണ് പങ്കെന്നും ആന്റോ ആന്റണി എംപി ചോദിച്ചു.

ദേശീയ സെക്രട്ടറി അജയ് കപൂർ കോൺഗ്രസിൽ നിന്ന് ബി.ജെ. പി യിലേക്ക്,

  ലോക്‌സഭ തിരെഞ്ഞടുപ്പ് അടുത്ത് ക്കൊണ്ടിരിക്കെ കോൺഗ്രസിനു വീണ്ടും വീഴ്ച്ച, ഉത്തർപ്രദേശിൽ നിന്നുള്ള കോൺഗ്രസ് നേതാവും എഐസിസി ദേശീയ സെക്രട്ടറിയുമായ അജയ് കപൂർ ബിജെപിയിൽ ചേർന്നു. നിലവിൽ കാൺപുരിൽനിന്നുള്ള മുൻ എംഎൽഎ കൂടിയായ അജയ് കപൂറിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് തയാറാകുന്നതിനിടെയാണ് പാർട്ടി വിട്ടത്.കോൺഗ്രസ് സസ്പെൻഡു ചെയ്ത പട്യാല എംപി പ്രണീത് കൗറും നാളെ ബിജെപിയിൽ ചേരാൻ സാധ്യതയുണ്ട്.

എംപി ആയാൽ പ്രഥമ പരിഗണന കരീമഠത്ത് പുതിയ പാലം: കുട്ടികൾ വീഴാനിടയാക്കിയ നടപ്പാലം യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു

  സ്വന്തം ലേഖകൻ കരീമഠം. സ്കൂളിലേക്ക് പോയ എൽ കെ ജി വിദ്യാർത്ഥികൾ പാലത്തിൽ നിന്നും വെള്ളത്തിൽ വീഴാൻ ഇടയായ കരീമഠം നടപ്പാലം കോട്ടയം പാർലമെന്റ് യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് സന്ദർശിച്ചു. സ്കൂളിൽ പോകുന്ന കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി ആളുകൾ സഞ്ചരിക്കുന്ന നടപ്പാലം എത്രയും വേഗം പുനരുദ്ധാരണം ചെയ്യുന്നതിന് അധികാരികൾ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം പി ആയി തെരെഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന നൽകി പുതിയ പാലം നിർമ്മിച്ചു നൽകുമെന്ന് അദ്ദേഹം നാട്ടുകാർക്ക് ഉറപ്പു നൽകി. കേരള […]

വംശീയ അധിക്ഷേപവും മർദ്ദനവും ; അരീക്കോട് ഫുട്ബാൾ കളിക്കാനെത്തിയ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി

മലപ്പുറം : അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ടു. സംഭവത്തിൽ കാണികളുടെ ഭാഗത്ത് നിന്ന് വംശീയ ആക്ഷേപം നടന്നെന്നാണ് ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഫുട്ബോള്‍ മത്സരത്തിനിടയിലായിരുന്നു സംഭവം. കാണികൾ ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു എന്നാണ് താരം പറഞ്ഞത്. കൂടാതെ ചിലര്‍ കല്ലെടുത്ത് എറിഞ്ഞു. ഇത് ചോദിക്കാൻ ചെന്ന തന്നെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ഹസൻ പറഞ്ഞത്. ഇതുകൊണ്ടു തന്നെ കേരളത്തിൽ കളിക്കാൻ ഭയമുണ്ടെന്നും സംഭവത്തിൽ ഐവറി കോസ്റ്റ് എംബസിക്ക് […]